സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം എ പി അബൂബക്കർ മുസ്ലിയാർക്ക്

തൃശൂര്‍|സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര തിരഞ്ഞെടുത്തു. എസ് എൻ ഡി പി യോഗം മുൻ പ്രസിഡണ്ട് അഡ്വ സി.കെ വിദ്യാസാഗർ ചെയർമാനും മുൻ രാജ്യസഭാ എം പി സി.ഹരിദാസ്, എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ പ്രൊഫസർ ഡോ. രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്കാര നിർണയം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം.

ശ്രീനാരായണ ആശയങ്ങളേയും, സ്ഥാപനങ്ങളേയും സങ്കുചിത വർഗീയ താൽപര്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സ്വജീവതം തന്നെ സമർപ്പിച്ച ശാശ്വതീകാനന്ദ സ്വാമിയുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ ശ്രീനാരായണ ഗുരുവിൻ്റെ പേരിലുള്ള പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിക്കുന്നതിലൂടെ ഗുരു നിർവഹിച്ച ചരിത്രപരമായ സാംസ്കാരിക ദൗത്യത്തെ സമകാലിക സാഹചര്യത്തിൽ ആവിഷ്കരിക്കുക കൂടിയാണ് ചെയ്യുന്നതെന്നും ജൂറി അറിയിച്ചു . പുരസ്കാര സമർപ്പണത്തിൻ്റെ തിയ്യതിയും വേദിയും പിന്നീട് അറിയിക്കുമെന്ന് സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. അനൂപ് വി ആർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *