ആധുനിക ഇസ്‌ലാമിക പണ്ഡിതൻമാരുടെയും ബുദ്ധി ജീവികളുടെയും പുസ്തകങ്ങൾ നിരോധിച്ച് അഫ്ഘാനിസ്ഥാൻ.
കാബൂൾ:ആധുനിക ഇസ്‌ലാമിക പണ്ഡിതൻമാരുടെയും
ബുദ്ധി ജീവികളുടെയും പുസ്തകങ്ങൾ നിരോധിച്ച് അഫ്ഘാനിസ്ഥാൻ അനിസ്‌ലാമികവും അഫ്ഗാന്‍ പാരമ്പര്യത്തില്‍ നിന്നും വ്യതിചലിക്കുന്നതുമായ’ പുസ്തകങ്ങള്‍ നിരോധിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത് താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹബിയത്തുള്ള അഖുന്ദ്‌സാദ. ഇസ്‌ലാമിക രംഗത്തെ പ്രമുഖന്‍മാരുടെയും അഫ്ഗാന്‍ എഴുത്തുകാരുടെയും ഇറാനിയന്‍ ബുദ്ധിജീവികളുടെയും പുസ്തകങ്ങള്‍ ഉൾപ്പെടെയാണ് നിരോധിക്കപ്പെട്ടവയുടെ കൂടത്തിലുള്ളത്.
മുഹമ്മദ് ഇബ്‌നു അബ്ദ് അല്‍-വഹാബിന്റെ കിതാബ് അല്‍ തൗഹിദ്, സയ്യിദ് അബുള്‍ ആല മൗദൂദിയുടെ ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങൾ, സയ്യിദ് ഖുതുബ് രചിച്ച ഇസ്‌ലാമിലെ സാമൂഹിക നീതി, ജമാല്‍ അല്‍ ദിന്‍ അല്‍ അഫ്ഗാനിയുടെ രചനകള്‍, അബ്ദുള്ള അസാമിന്റെ പുസ്തകങ്ങള്‍, ഇറാനിലെ അലി ശരിഅത്തി, മുർതസ മൊതഹരി അടക്കമുള്ള ഇറാനിയന്‍ ബുദ്ധിജീവികളുടെ പുസ്തകങ്ങള്‍ എന്നിവ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലുള്ളതാണ്
സ്‌കൂള്‍ ലൈബ്രറികള്‍, യൂണിവേഴ്‌സിറ്റികള്‍, ബുക്ക് സ്റ്റാളുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഇത്തരം ഉള്ളടക്കങ്ങളുള്ള പുസ്തകങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യണമെന്നും അഖുന്ദ്‌സാദ ആവശ്യപ്പെട്ടു
ഇസ്‌ലാമില്‍ അനുവദനീയവും നിഷിദ്ധവുമെന്ന യൂസഫ് അല്‍ ഖറദാവിയുടെ പുസ്തകവും കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ദാന്തെയുടെ ഡിവൈന്‍ കോമഡി, ജോസഫ് സ്മിത്തിന്റെ ദി ബുക്ക് ഓഫ് മോര്‍മോണ്‍, ഖലീല്‍ ജിബ്രാന്റെ പ്രവാചകന്‍, യുവാല്‍ നോഹ ഹാരിരിയുടെ സാപ്പിയന്‍സ് തുടങ്ങിയ പുസ്തകങ്ങള്‍ നിരോധിച്ചവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

