റിപ്പോർട്ട് ടിവി യിലെ പോലീസ് അതിക്രമം മാധ്യമ നായാട്ട്: കെ. യു.ഡബ്ലു. ജെ
തിരുവനന്തപുരം: റിപ്പോർട്ടർ ടി വി ആസ്ഥാനത്ത് ന്യൂസ് ഡസ്കിൽ കടന്നുകയറി പോലീസ് നടത്തിയ തേർവാഴ്ച മാധ്യമ നായാട്ടും ജനാധിപത്യ ധ്വംസനവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. വാർത്താ മുറിയിലെ പോലീസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവും ആണ്. വാർത്താ പ്രക്ഷേപണം പോലും തടസ്സപ്പെടുത്തി അഴിഞ്ഞാടാൻ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികൾ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ട്. ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങുക വരെ ചെയ്തത് ഞെട്ടിപ്പിക്കുന്ന നടപടിയാണ്. മണിക്കൂറുകറോളം ഒരു…

