ഹിജാബ് ധരിക്കുന്നത് ഇറാനിൽ നിര്‍ബന്ധമല്ലെന്ന നിയമം പാസാക്കിയതിനു പിന്നാലെ സ്ത്രീകൾ ആഘോഷം നടത്തുന്നു എന്ന കുറിപ്പോടെ വന്ന വീഡിയോ വ്യാജം.
മുസ് ലിം ഇഷ്യൂ കളെ
ഇസ്‌ലാമോ ഫോബിക്ക് വളർത്താനുള്ള ആയുധമാക്കി സോഷ്യൽ മീഡിയയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവർ ക്ക് കിട്ടിയ വീഡിയോയായിരുന്നു തീയിലേക്ക് ഇറാനിയൻ സ്ത്രീകൾ ഹിജാബ് വലിച്ചെറിയുന്നു എന്ന പ്രചരണം
“കേരളത്തില്‍ കുപ്പായത്തിന് വേണ്ടി ജിഹാദികളും ജിഹാദിനികളും മുറവിളി കൂട്ടുമ്പോള്‍…ഇറാനിലെ പെണ്‍കുട്ടികള്‍ തങ്ങളുടെ മേല്‍ മതം അടിച്ചേല്‍പ്പിച്ച കുപ്പായം അഴിച്ച് തീയില്‍ വലിച്ചെറിഞ്ഞ് പ്രാചീന, പ്രാകൃത മതത്തിന്റെ വേലിക്കെട്ടുകളില്‍ നിന്നും പുറത്ത് ചാടുന്ന അതി മനോഹര കാഴ്ച്ചയാണ് ഈ കാണുന്നത്” എന്നതായിരുന്നു ഒരു വീഡിയോക്ക് നൽകിയ വിശദീകരണം
ഹിജാബ് ധരിക്കുന്നത് ഇറാനിൽ നിര്‍ബന്ധമല്ലെന്ന നിയമം പാസാക്കിയതിനു പിന്നാലെ സ്ത്രീകൾ ആഘോഷം നടത്തുന്ന എന്നഅവകാശവാദത്തോടെ യാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മനോരമ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായി അവർ റിപ്പോർട്ട് ചെ യ്തു.
വിഡിയോയിൽ, തീയിലേക്ക് ഷോളുകള്‍ വലിച്ചെറിയുകയും നൃത്തം ചെയ്യുന്നതുമായ സ്ത്രീകളാണ് ദൃശ്യങ്ങളിലുള്ളത്. റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വൈറല്‍ വിഡിയോയുടെ കീഫ്രെയ്‌മുകള്‍ പരിശോധിച്ചപ്പോള്‍ സമാന ദൃശ്യം ഉള്‍പ്പെട്ട 2022ലെ ചില മാധ്യമ റിപ്പോര്‍ട്ടുകൾ ലഭിച്ചു.
ഹിജാബ് ധരിക്കാത്തതിന് അറസ്റ്റിലായ മെഹ്‌സ അമിനി എന്ന 22 കാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇറാനില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് ജിന ‘മഹ്‌സ’ അമിനിയെ ഇറാന്റെ മൊറാലിറ്റി പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മെഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുകയുമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇറാനിൽ വ്യാപകമായി സ്ത്രീകളുടെ പ്രതിഷേധങ്ങള്‍ നടന്നു. ഇത്തരത്തിൽ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്.
ഹിജാബ് നിര്‍ബന്ധിതമല്ലാതാക്കിക്കൊണ്ട് ഇറാനില്‍ നിയമ ഭേദഗതി പാസാക്കിയിട്ടുണ്ടോ എന്നാണ് പിന്നീട് ഞങ്ങൾ തിരഞ്ഞത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല. പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്
വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിയന്‍ പീനല്‍ കോഡ് പ്രകാരം ഇപ്പോഴും രാജ്യത്ത് ഹിജാബ് ധരിക്കണമെന്ന് അനുശാസിക്കുന്നുണ്ടെന്നും ഇതുവരെ നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ചിലയിടങ്ങളില്‍ നിയന്ത്രണം കര്‍ശനമല്ലെന്ന് മാത്രമാണെന്നും ഈ റിപ്പോർട്ടിൽ
അസോസിയേറ്റഡ് പ്രസും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഹിജാബ് നിയമം പിന്‍വലിച്ചതിന് പിന്നാലെ ഇറാനില്‍ ആഘോഷം നടത്തുന്നവരുടെ വിഡിയോ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്നത് 2022ല്‍ ഇറാനില്‍ നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങളാണ്. ഹിജാബ് നിര്‍ബന്ധമല്ലെന്ന നിയമ ഭേദഗതി ഇറാനില്‍ ഇതുവരെ പാസാക്കിയിട്ടില്ല. ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് അറസ്റ്റിലായ ജിന ‘മഹ്‌സ’ അമിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ വിഡിയോയാണിത്.

