ബസിൽ യാത്ര ചെയ്യണമെങ്കിൽ ബുർഖ ധരിക്കാൻ ഹിന്ദു യുവതിയോട് മുസ്‍ലിം പെൺകുട്ടികൾ’ ! ഉത്തരേന്ത്യൻ ഹാൻഡിലുകളിൽ വിദ്വേഷ പ്രചരണം -.. വാസ്തവം എന്ത്?മനോരമര ഫാക്ടി ചെക്ക്

ബസിൽ യാത്ര ചെയ്യണമെങ്കിൽ ബുർഖ ധരിക്കാൻ ഹിന്ദു യുവതിയോട് മുസ്‍ലിം പെൺകുട്ടികൾ’ ! ഉത്തരേന്ത്യൻ ഹാൻഡിലുകളിൽ വിദ്വേഷ പ്രചരണം….

മനോരമ ഫാക്ട് ചെക്ക്

ബസിൽ ബുർഖ ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രായമായ ഒരു സ്ത്രീയും തമ്മിലുള്ള തർക്കത്തെ, കേരളത്തിലെ ബസുകളിൽ ഹിന്ദു സ്ത്രീകൾ ബുർഖ ധരിക്കാതെ യാത്ര ചെയ്യുന്നത് മുസ്‍ലിം സ്ത്രീകൾ തടയുന്നുവെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിൽ ബുർഖ ധരിക്കാത്ത സ്ത്രീയ ബസിൽനിന്ന് നിർബന്ധിച്ച് ഇറക്കിവിട്ടു എന്ന തരത്തിലാണ് പ്രചാരണം. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിഡിയോയുടെ വാസ്തവമറിയാം

കേരളത്തിൽ ബുർഖ ധരിക്കാത്തതിന് സ്ത്രീകളെ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.നാളെ ഇത് എല്ലായിടത്തും സംഭവിക്കും, അവർ ജനസംഖ്യ വർദ്ധിപ്പിക്കുന്ന രീതി പോലെ എന്നാണ് വൈറൽ വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിന്റെ പരിഭാഷ. പോസ്റ്റ് കാണാം.
വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ സമാനമായ അവകാശവാദങ്ങളോടെ ഇതേ വിഡിയോ മുൻവർഷങ്ങളിലും പ്രചരിച്ചതായി കണ്ടെത്തി.

കീവേർഡുകളുടെ തിരയലിൽ ലഭിച്ച റിപ്പോർട്ടുകളിലൊന്നിലുള്ള വിഡിയോയിൽ നിന്ന് സംഭവം നടന്ന ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ ചിത്രം ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഖൻസാ കോളേജ് മൈലക്കല്ല് എന്ന ബോർഡ് കണ്ടെത്തി.

https://x.com/Mahaveer_VJ/status/1977531725980041703

ഈ സൂചനയിൽ നിന്ന് നടത്തിയ കീവേർഡ് പരിശോധനയിൽ സംഭവുമായി ബന്ധപ്പെട്ട്
വാർത്ത റിപ്പോർട്ടുകളും  സമൂഹമാധ്യമ പോസ്റ്റുകളും ഞങ്ങൾക്ക് ലഭിച്ചു.

കാസർകോട് ഖൻസാ വിമൻസ് കോളേജിലെ വിദ്യാർത്ഥിനികളും മറ്റൊരു സ്ത്രീ യാത്രക്കാരിയും ബസ് ജീവനക്കാരും അവരുടെ കോളേജ് ബസ് സ്റ്റോപ്പിന് സമീപം ബസ് നിർത്താൻ വിസമ്മതിച്ചതിന്റെ പേരിലുണ്ടായ ഏറ്റുമുട്ടലിന്റെ ഒരു സംഭവമാണ് വൈറൽ വിഡിയോയിലുള്ളതെന്ന് വ്യക്തമായി. കാസർകോട് കുമ്പള – മുള്ളേരിയ കെ.എസ്.ടി പി റോഡിൽ ഭാസ്ക്കര നഗറിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ കൂടുതൽ വ്യക്തതയ്ക്കായി ചില പ്രദേശവാസികളുമായും ഖൻസാ വിമൻസ് കോളേജിലെ വിദ്യാർത്ഥികളും അധികൃതരുമായും  ഞങ്ങൾ സംസാരിച്ചു.

‘ബസിൽ യാത്ര ചെയ്യണമെങ്കിൽ ബുർഖ ധരിക്കാൻ ഹിന്ദു യുവതിയോട് മുസ്‍ലിം പെൺകുട്ടികൾ’ ! ഉത്തരേന്ത്യൻ ഹാൻഡിലുകളിൽ കേരളത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണം ​|
ബസിൽ ബുർഖ ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രായമായ ഒരു സ്ത്രീയും തമ്മിലുള്ള തർക്കത്തെ, കേരളത്തിലെ ബസുകളിൽ ഹിന്ദു സ്ത്രീകൾ ബുർഖ ധരിക്കാതെ യാത്ര ചെയ്യുന്നത് മുസ്‍ലിം സ്ത്രീകൾ തടയുന്നുവെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിൽ ബുർഖ ധരിക്കാത്ത സ്ത്രീയ ബസിൽനിന്ന് നിർബന്ധിച്ച് ഇറക്കിവിട്ടു എന്ന തരത്തിലാണ് പ്രചാരണം. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിഡിയോയുടെ വാസ്തവമറിയാം

കേരളത്തിൽ ബുർഖ ധരിക്കാത്തതിന് സ്ത്രീകളെ ബസിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു.നാളെ ഇത് എല്ലായിടത്തും സംഭവിക്കും, അവർ ജനസംഖ്യ വർദ്ധിപ്പിക്കുന്ന രീതി പോലെ എന്നാണ് വൈറൽ വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിന്റെ പരിഭാഷ. പോസ്റ്റ് കാണാം.
വിവിധ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ സമാനമായ അവകാശവാദങ്ങളോടെ ഇതേ വിഡിയോ മുൻവർഷങ്ങളിലും പ്രചരിച്ചതായി കണ്ടെത്തി.

കീവേർഡുകളുടെ തിരയലിൽ ലഭിച്ച റിപ്പോർട്ടുകളിലൊന്നിലുള്ള വിഡിയോയിൽ നിന്ന് സംഭവം നടന്ന ബസ് കാത്തിരുപ്പ് കേന്ദ്രത്തിന്റെ ചിത്രം ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഖൻസാ കോളേജ് മൈലക്കല്ല് എന്ന ബോർഡ് കണ്ടെത്തി.

ഈ സൂചനയിൽ നിന്ന് നടത്തിയ കീവേർഡ് പരിശോധനയിൽ സംഭവുമായി ബന്ധപ്പെട്ട് നിരവധി വാർത്ത റിപ്പോർട്ടുകളും  സമൂഹമാധ്യമ പോസ്റ്റുകളും ഞങ്ൾൾക്ക് ലഭിച്ചു.

സ്ഥിരീകരണത്തിനായി ഞങ്ങൾ പ്രദേശത്തെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ മുസ്‍ലിം യുവതികൾ ഹിന്ദു സ്ത്രീയെ ബുർഖയില്ലാതെ ബസിൽ യാത്ര ചെയ്യാൻ അനുവദിച്ചില്ലെന്ന വാദം പൊലീസ് നിഷേധിച്ചു. 2023 ഒക്‌ടോബർ 20നാണ് സംഭവം നടന്നത്. ഖൻസാ വിമൻസ് കോളേജ് വിദ്യാർത്ഥിനികൾ കോളേജിന് മുന്നിൽ ബസ് നിർത്തണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതിന് വിപരീതമായി ബസ് ജീവനക്കാർ ബസുകൾ നിർത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും പൊലീസ് അറിയിച്ചു.കോളേജിന് ആ കാലയളവിൽ അനുവദിച്ച സ്റ്റോപ്പിൽ നിർത്താതെ പോകുന്ന ബസുകൾ വിദ്യാർത്ഥികൾ ബലമായി നിരത്തിൽ തടയുകയായിരുന്നു.

കേരളത്തിലെ ബസുകളിൽ ഹിന്ദു സ്ത്രീകൾ ബുർഖ ധരിക്കാതെ യാത്ര ചെയ്യുന്നത് മുസ്‍ലിം സ്ത്രീകൾ തടയുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. സംഭവത്തിന് യാതൊരു വർഗീയകോണുമില്ല. കാസർകോട് കുമ്പളയിലെ ഖാൻസാ വിമൻസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥിനികൾ സ്വകാര്യ ബസുകൾ കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിർത്താത്തതിൽ പ്രതിഷേധിക്കുന്നതുമായി ബന്ധപ്പെട്ടതാണ് വിഡിയോ

Leave a Reply

Your email address will not be published. Required fields are marked *