അലി ഖാംനഈ ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാൾ- ട്രമ്പ്
വാഷിംഗ്ടൺ:
യു എസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാൾആണെന്ന് വിമർശിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഓപ്പറേഷൻ എപിക് ഫ്യൂരി എന്ന് പേരിട്ട സൈനികാക്രമണത്തിൽ ഖാംനഈയുടെ സുരക്ഷിത താവളം യു.എസ് ഇന്‍റലിജൻസും അതിസങ്കീർണ്ണ ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് തകർത്തെന്നും ട്രംപ് പറഞ്ഞു. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രതികരിച്ചത്
‘ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ ഖാംനഈ മരിച്ചു. ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, എല്ലാ ശ്രേഷ്ഠരായ അമേരിക്കക്കാർക്കും, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്കും, ഖാംനഈയും അദ്ദേഹത്തിന്റെ രക്തദാഹികളായ ഗുണ്ടകളും കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തവർക്കും ഇത് നീതിയാണ്. നമ്മുടെ ഇന്റലിജൻസ്, അത്യാധുനിക ട്രാക്കിംഗ് സിസ്റ്റങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ അദ്ദേഹത്തിനോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇറാനിയൻ ജനതക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ പല ഐ.ആർ.ജി.സി, മിലിട്ടറി, മറ്റ് സുരക്ഷാ പൊലീസ് സേനകളും ഇനി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും നമ്മിൽ അഭയം തേടുന്നുവെന്നും മനസിലാക്കുന്നു. ഞാൻ ഇന്നലെ രാത്രി പറഞ്ഞതുപോലെ ഇപ്പോൾ അവർക്ക് സുരക്ഷ ലഭിക്കും.

