കലാപ്രകടനങ്ങളുടെ അകമ്പടിയോടെ പി.ടി.എ റഹീമിനെ നെഞ്ചേറ്റി നാട്.

മാവൂർ : കലാപ്രകടനങ്ങളുടെ അകമ്പടിയോടെ
പി.ടി.എ റഹീമിനെ നെഞ്ചേറ്റി നാട.
കുന്നമംഗലം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന്റെ മണ്ഡലം പൊതു പര്യടനം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ പ്രവർത്തകരിൽ ആവേശമുണർത്തുന്ന കലാപ്രകടനങ്ങൾ അകമ്പടിയായെത്തി. കലയുടെ വർണ്ണവും തെരഞെടുപ്പ് ചിഹ്നമായ ബക്കറ്റും പര്യടനത്തിന്
ആവേശം പകർന്നു.
ബൊമ്മക്കുട്ടികളും ചിഹ്നമായ ബക്കറ്റും ഉയർത്തിപ്പിടിച്ച് വോട്ടർമാരും അണിനിരന്ന
തോടെ പര്യടനം ഉച്ച ച്ചൂടിൽ കത്തിപ്പടർന്നു.
ചൂടിന് ശമനാമായെത്തിയ മഴയിൽ പ്രവർത്തകർ ആവേശം കെടാത  പര്യടനം ആളുകൾ തിങ്ങി നിറഞ്ഞ സ്വീകരണ കേന്ദ്രങ്ങളിലേക്ക് നീങ്ങി .
മാവൂർ ഗ്രാമപഞ്ചായത്തിലെ മണക്കാട് നിന്ന് രാവിലെ ആരംഭിച്ച പര്യടനത്തിന് കണ്ണിപറമ്പ്, വളയന്നൂർ, മലപ്രം, പരിയങ്ങാട്, കല്ലേരി, മുണ്ടക്കൽ, കുരിക്കത്തൂർ, പെരിങ്ങളം ഈസ്റ്റ്, കുറ്റിക്കാട്ടൂർ, ആറാം മൈൽ, വെള്ളിപറമ്പ്, കീഴ്മാട്, പുനത്തിൽ, ചങ്ങരംകുന്ന് എന്നിവിടങ്ങളിലായാണ് സ്വീകരണം ഏർപ്പെടുത്തിയിരുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുത്തൂർമഠത്താണ് ഇന്നത്തെ ജാഥ സമാപിക്കുന്നത്. നാളെ പെരുവയലിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകീട്ട് പാലാഴിയിൽ സമാപിക്കുന്നതോടെ പ്രചരണ പരിപാടികളുടെ ഒന്നാംഘട്ടത്തിന് സമാപനമാവും.

Leave a Reply

Your email address will not be published. Required fields are marked *