കന്നി അങ്കത്തിൽ താരമായ് തഹ്‌ലിയ മണ്ഡലത്തിൽ വിജയ ശ്രീലാളിതനായ് രാമകൃഷ്ണൻ.

പേരാമ്പ്ര : സി.പി. എം കോട്ടയിൽ കന്നി അങ്കത്തിനിറങ്ങിയ മുസ്‌ ലിം ലീഗിൻ്റെ വനിതാ താരം ഫാത്വിമ തഹ് ലിയയും അങ്കം വെട്ടി മണ്ഡലത്തിൽ വിജയ ശ്രീലാളിതനായ എൽ ഡി എഫ് കൺവീനർ ടി. പി. രാമകൃഷ്ണനും തമ്മിലുള്ള പോരാട്ടം കേരളത്തിൽ പ്രത്യേകിച്ച്മലബാറിൽ പേരാമ്പ്രയെ ശ്രദധാ കേന്ദ്രമാക്കു
കയാണ്.
പരമ്പരാഗത പ്രചരണ രീതിയിൽ നിന്നു മാറിയാണ് ഇരു ടീമും മുന്നേറുന്നത്.

യുവ തരംഗം സൃഷ്ടിച്ച് ന്യൂജൻ തന്ത്രം പുറത്തെടുത്ത് സോഷ്യൽ മീഡിയയിൽ ഇതിനകം തഹ്‌ലിയ താരമായി മാറി കഴിഞ്ഞു.

രാഹുൽ ഗാന്ധിയുടെ വരവോടെ യു.ഡി എഫ് വലിയ ആത്മ വിശ്വാസത്തിലാണ് മുന്നേറുന്നത്.
പേരാമ്പ്രയിലെ ഒഴുക്ക് എപ്പോഴും എൽ ഡി. എഫിന് അനുകൂലമാവുന്ന മണ്ഡലത്തിൽ ശക്തമായ പ്രചരണം നടത്താൻ യു.ഡി എഫ് ന് കഴിയുന്നുണ്ട്.ഇതിനിടെ വിവാദവും കൊഴുക്കുന്നുണ്ട്
നേരത്തെ ജമാഅത്ത് നോമിനിയാണ് തഹ്‌ലിയ എന്ന ആരോപണം ഉന്നയിച്ച അഹമ്മദ് ദേവർ കോവിൽ ആരോപണത്തിൽ പിന്മാറുകയും ടി. പി രാമകൃഷ്ണൻ അതേറ്റു പിടിക്കാതിരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ
ഖൗമിൻ്റെ വോട്ട് തഹ്‌ലിയക്ക് ചെയ്യാൻ ലീഗ് പറയുന്നു എന്ന രീതിയിൽ സി.പി. എം പ്രചരണം നടത്തുന്നു എന്ന
പരാതി യു.ഡി.എഫ് ഉന്നയിച്ചിട്ടുണ്ട്
ഇത്തരം ഒരു സാമുദായിക നിലപാട് യു.ഡി.എഫ് നടത്തിയിട്ടില്ല എന്ന് അവർ പറഞ്ഞു .
ഇതിനെതിരെ യു.ഡി. എഫ് തെരഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തിട്ടുണ്ട്
ചരിത്രത്തിൽ ആദ്യമായിട്ട് മുസ്‌ലിം ലീഗ് രണ്ട് വനിതകൾക്ക് സീറ്റ് കൊടുത്ത തെരഞെടുപ്പിൽ
പൊരുതി നിൽക്കാൻ തഹ് ലിയക്ക് കഴിയുന്ന താണ് പ്രാഥമിക റൗണ്ടിൽ ലീഗിൻ്റെ വിജയം. എന്നാൽ
സി. പി. എം വലിയ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ പ്രചരണത്തിൽ എൽ ഡി.എഫ് പിറകിലല്ല
കഴിഞ്ഞ തവണ ടി.പി. രാമകൃഷ്ണൻ ജയിച്ചത് 86023 വോട്ടിലാണ്
ഇബ്രാഹിം കുട്ടിയെ 22592 വോട്ട് ഭൂരിപക്ഷത്തിനാണ് രാമകൃഷ്ണൻ പരാജയപ്പെടുത്തിയത്
മൊത്തം വോട്ടിൻ്റെ 52 ശതമാനം രാമകൃഷ്ണന് ലഭിച്ചു
ഭരണവിരുദ്ധ തരംഗം ഇക്കുറി തഹ് ലിയക്ക് അനു കൂലമായാൽ വിജയം ലഭിക്കും എന്ന പ്രതീക്ഷയാണ് .യു ഡി എഫ് ന്. കോഴിക്കോട് പുവ്വാട്ടുപറമ്പിലെ
മുൻ വാർഡ് മെമ്പർ കരിപ്പാൽ അബ്ദുറഹിമാൻ്റെ മകളായ
തഹ്‌ലി യയുടെ തെരഞ്ഞെടുപ്പ് പ്രചരണം കാണാൻ നാട്ടുകാരും പേരാമ്പ്രയിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *