റഹീമിന് വോട്ടഭ്യർഥിച്ച് മുഖ്യമന്ത്രി… ബിജെപി യുടെത് വിഭജന രാഷ്ട്രീയം സർക്കാർ ന്യൂനപക്ഷങ്ങൾ ക്കൊപ്പം.മുഖ്യ മന്ത്രി.

“കുന്ദമംഗലം:രാജ്യത്ത് വിഭജന രാഷ്ട്രീയമാണ് ബിജെപി കൊണ്ടുവരുന്നതെന്ന്
മുഖ്യ മന്ത്രി പിണറായി വിജയൻ.
എൽഡിഎഫ് സ്ഥാനാർഥി പി. ടി. എ. റഹീം ന് വോട്ടഭ്യർഥിച്ച് കുന്ദമംഗലത്ത് നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുക
യായിരുന്നു അദ്ദേഹം.
ബി ജെ പി യുടെ രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ കടുത്ത ആശങ്കയാണ് ഉയർത്തിയതെന്നും
അത്തരത്തിലുള്ള സാഹചര്യങ്ങളിൽ മതനിരപേക്ഷതയും സാമൂഹിക ഐക്യവും സംരക്ഷിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം ആധുനിക വികസന വഴിയിൽ മുന്നേറുന്ന സംസ്ഥാനമാണെന്നും ജനങ്ങളുടെ വിശ്വാസവും പിന്തുണയും കൊണ്ടാണ് സർക്കാർ വിവിധ ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പാക്കിയതെന്നും
സംസ്ഥാന സർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ച് പാവപ്പെട്ട കുടുംബങ്ങൾക്ക് കൈമാറാൻ കഴിഞ്ഞതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ദുരന്ത ഘട്ടങ്ങളിൽ പോലും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അർഹമായ സഹായം നൽകിയില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രളയം പോലുള്ള വലിയ ദുരന്തങ്ങൾ ഉണ്ടായപ്പോൾ പോലും കേരളത്തിന് വേണ്ടത്ര സാമ്പത്തിക സഹായം ലഭിച്ചില്ലെന്നും നികുതി വിഹിതത്തിലും വായ്പാ പരിധികളിലും കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനത്തിന്റെ വികസനത്തെ തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ അവകാശങ്ങൾക്കായി കോൺഗ്രസും യുഡിഎഫും ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാർലമെന്റിൽ യുഡിഎഫ് എംപിമാർ ഉണ്ടായിട്ടും കേരളത്തിന് അർഹമായ അവകാശങ്ങൾക്കായി അവർ ശക്തമായി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. പി.ടി.എ റഹീം, സലീം മടവൂർ, എളമരം കരീം, മുക്കം മുഹമ്മദ്, എം മഹ്ബൂബ്, പി മധു മാസ്റ്റർ, ശോഭാ അബൂബക്കർ, മെഹബൂബ് കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു. ചൂലൂർ നാരായണൻ അധ്യക്ഷത വഹിച്ചു. പി ഷൈപു സ്വാഗതം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *