പിണറായിയുടെ തുടർഭരണം കേരളത്തെ ഫാസിസ ത്തിലേക്ക് നയിക്കും . റസാഖ് പാലേരി
പൂവാട്ടുപറമ്പ് : പിണറായിയുടെ തുടർഭരണം കേരളത്തെ ഫാസിസത്തിലേക്ക്എത്തിക്കുമെന്ന് റസാഖ് പാലേരി പറഞ്ഞു. പൂവാട്ടുപറമ്പിൽ വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി ശാഹുൽ അധ്യക്ഷനായിരുന്നു

പിണറായി സർക്കാർ കേരളത്തിൻ്റെ സാഹോദര്യത്തെ തകർക്കാൻ കൂട്ടു നിൽക്കുകയാണ് ചെയ്തത്
സിപിഎം ബിജെപി ഡീൽ പരാജയപ്പെടുത്താൻ യു.ഡി. എഫ് അധികാരത്തിൽ വരണമെന്ന് അദ്ദേഹം തുടർന്ന് പറഞു
യുഡിഎഫ് കുന്നമംഗലം മണ്ഡലം കൺവീനർ കെ മൂസ മൗലവി, പെരുവ പഞ്ചായത്ത് ചെയർമാൻ പേങ്കാട്ടിൽ അഹമ്മദാജി, വെൽഫെർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ പാലാഴി, മണ്ഡലം നേതാക്കളായ അൻഷാജ് മണക്കടവ്, നാസർ മണക്കടവ് ,മുസ് ലിഹ് പെരിങ്ങാളം , വി മൈമൂന ,ഷിംന മാവൂർ ,അഷ്റഫ് വെള്ളിപറമ്പ്, അനീസ് മുണ്ടോട്ട്,
എന്നിവർ സംസാരിച്ചു..

