ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി യ കുറ്റിക്കാട്ടൂർ ടൗണിനെ ശ്വാസം മുട്ടിച്ച് പൊതുമരാമത്ത് വകുപ്പ്. പ്രതിഷേധിച്ച് വ്യാപാരികൾ
കുറ്റിക്കാട്ടൂർ : ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടി യ കുറ്റിക്കാട്ടൂർ ടൗണിനെ ശ്വാസം മുട്ടിച്ച് പൊതുമരാമത്ത് വകുപ്പ്
കുറ്റിക്കാട്ടൂർ ടൗണിലെ പടിഞ്ഞാറ് ഭാഗത്ത് റോഡിന് കുറുകെയുള്ള
കലുങ്ക് പുതുക്കി പണിയാൻ മരാമത്ത് വകുപ്പ് പണി തുടങ്ങിയത് മുതൽ ഗതാഗതക്ക് രൂക്ഷമായി.

എന്നിട്ടും പണിക്ക് വേഗത കൂട്ടാനോ ബദൽ സൗകര്യം
ഒരുക്കാനോ ഇവർ തയ്യാറായില്ല
ഇതിൽ ക്ഷുഭിതരായ നാട്ടുകാരും വ്യാപാരികളും അസിസ്റ്റൻ്റ് എഞ്ചിനിയറെയും ഓവർസിയറെയും പ്രതിഷേധം അറിയിച്ചു.
ഗതാഗതക്കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന് ഇവർ ആവശ്യപ്പെട്ടു
പ്രശ്നം അടിയന്തിരമായി
പരിഹരിച്ചില്ലങ്കിൽ
വ്യാപാരികൾ പ്രക്ഷോപത്തിന് ഇറങ്ങുമെന്ന് കെ.വി. വി ഇ എസ് കുറ്റിക്കാട്ടൂർ യൂനിറ്റ് പ്രസിഡണ്ട് മാമുക്കുട്ടി , സെക്രട്ടറി ഹബീബ് റയിൻ ബോയൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർപാർക്ക് എന്നിവർ
പറഞ്ഞു.
രണ്ട് മാസത്തിലേറെയായി
നാല് മീറ്റർ കൾവർട്ട്
കോൺക്രീറ്റ് പണി തുടങ്ങയിട്ടുണ്ട്
ഇപ്പോൾ ഒരു വശം തീർത്തു അടുത്ത ഭാഗത്തിന് റോഡിൻ്റെ പാതിയിലേറെ
കുഴിയെടുത്തിരിക്കുകയാണ്
ഇത് കാരണം ഒറ്റവരി വാഹനത്തിന്
മാത്രമേ കടന്നു പോവാൻ കഴിയു
ഇന്ന് രാവിലെ മുതൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ ഗതാഗത സ്തംഭനം തുടരുകയാണ്.
ജോലിക്കും ചികിത്സക്കും പോകുന്നവർ വലിയ
ദുരിതമാണ് അനുഭവിച്ചത്
മാത്രമല്ല കച്ചവടക്കാരെയും ഗതാഗത കുരുക്ക് സാരമായി ബാധിച്ചിട്ടു്ണ്ട്

