കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാര മേൽക്കും
തിരുവനന്തപുരം: പത്ത് നാൾ കാത്തിരിറ്റിന ശേഷം കേരളത്തിന്‍റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കു. വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു.
പത്ത് ദിവസത്തെ ഉദ്വേഗഭരിതമായ കാത്തിരിപ്പിനൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. കോൺഗ്രസ് ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് സതീശൻ പറഞ്ഞു. കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. ടീം യുഡിഎഫ് ആണ് തന്നെ ഈ നിലയിൽ എത്തിച്ചത്. പ്രവർത്തകരോട് തനിക്ക് വലിയ കടപ്പാടുണ്ട്. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ചെയ്യും. പൂർണ്ണമായ അർപ്പണബോധത്തോടെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ പ്രവർത്തിക്കും. പുതിയ കേരളത്തെ സൃഷ്ടിക്കാൻ പൊതുയോഗത്തിന് തുടക്കം കുറിക്കാൻ കഠിനാധ്വാനം ചെയ്യും. അംഗീകാരം വ്യക്തിപരമായി കിട്ടിയതല്ല. തന്നെ സഹായിച്ചത് എഐസിസി ആണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും നല്ല തീരുമാനമെന്നും വൈകുംതോറും മധുരം കൂടുമെന്നും കെ.മുരളീധരൻ പ്രതികരിച്ചു. ജനവികാരം മാനിച്ച് രാഹുൽ ഗാന്ധി തീരുമാനമെടുത്തു. രമേശ് ചെന്നിത്തലയുടെ അതൃപ്തിയെ പറ്റി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

