എസ്എസ്എൽസി പരീക്ഷയിൽ 99.07 % വിജയം.
തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷയിൽ 99.07 % വിജയം കേരളത്തിലും ഗൾഫിലുമായി 3059 സ്കൂളുകളിലാണ് പരീക്ഷ നടന്നത്. 4,14, 290 വിദ്യാർഥികൾ പരീക്ഷയെഴുതി.
99.5% ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വന്ന ശേഷമുളള ആദ്യത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലമാണ് ഇന്നുവരുന്നത്. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തൽ
ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം.
വെബ്സൈറ്റുകൾ:
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
മൊബൈൽ ആപ്പുകൾ:
വാട്സാപ്: 9188619958
(ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം റജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ ലഭിക്കും)

