കെ.ജി.എസ്.എം.എ കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു;ഫൈസൽ അമീൻ പ്രസിഡന്റ്, എം. സി. ദിനേശൻ സെക്രട്ടറി.
ഫൈസൽ അമീൻ പ്രസിഡന്റ്, എം. സി. ദിനേശൻ സെക്രട്ടറി
കോഴിക്കോട്: ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കോഴിക്കോട് വെച്ച് നടന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഐകകണ്ഠ്യേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ:
രക്ഷാധികാരി: അർജുൻ ഗെയ്ക്കുവാദ്
പ്രസിഡന്റ്: ഫൈസൽ അമീൻ
ജനറൽ സെക്രട്ടറി: എം. സി. ദിനേശൻ
ട്രഷറർ: നിതിൻ തോമസ്
സ്വർണ്ണ-വെള്ളി വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനും വരും വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാണ് ജനറൽ ബോഡി യോഗം ചേർന്നത്.
ജില്ലയിലെ സ്വർണ്ണ വ്യാപാരികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ കമ്മിറ്റി മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജൂലൈയിൽ കൊച്ചിയിൽ നടക്കാനിരിക്കുന്ന കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയറിന്റെ (KJIF 2026) പ്രചരണ പ്രവർത്തനങ്ങൾക്കും ജില്ലയിൽ പുതിയ ഭാരവാഹികൾ നേതൃത്വം നൽകും. യോഗത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

