കെ.ജി.എസ്.എം.എ കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു;ഫൈസൽ അമീൻ പ്രസിഡന്റ്, എം. സി. ദിനേശൻ സെക്രട്ടറി.

ഫൈസൽ അമീൻ പ്രസിഡന്റ്, എം. സി. ദിനേശൻ സെക്രട്ടറി

​കോഴിക്കോട്: ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കോഴിക്കോട് വെച്ച് നടന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഐകകണ്ഠ്യേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ഭാരവാഹികൾ:
​രക്ഷാധികാരി: അർജുൻ ഗെയ്ക്കുവാദ്
​ പ്രസിഡന്റ്: ഫൈസൽ അമീൻ
​ജനറൽ സെക്രട്ടറി: എം. സി. ദിനേശൻ
​ട്രഷറർ: നിതിൻ തോമസ്

​സ്വർണ്ണ-വെള്ളി വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാനും വരും വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനുമാണ് ജനറൽ ബോഡി യോഗം ചേർന്നത്.

ജില്ലയിലെ സ്വർണ്ണ വ്യാപാരികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പുതിയ കമ്മിറ്റി മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

​ജൂലൈയിൽ കൊച്ചിയിൽ നടക്കാനിരിക്കുന്ന കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയറിന്റെ (KJIF 2026) പ്രചരണ പ്രവർത്തനങ്ങൾക്കും ജില്ലയിൽ പുതിയ ഭാരവാഹികൾ നേതൃത്വം നൽകും. യോഗത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *