ഇന്ന് രാത്രി ടെഹ്‌റാന്‍ കത്തിക്കണം’ ഇസ്‌റാഈൽ സുരക്ഷ മന്ത്രി ബെന്‍ ഗ്വിര്‍

ടെൽ അവീവ്: ലബനിൽ ഇസ്‌റാഈൽ നടത്തിയ അക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഇസ്‌റാഈലിലേക്ക് നടത്തിയ റോക്കറ്റ് അക്രമണത്തെ തുടർന്ന് ഇസ്‌റാഈൽ ടെഹ്‌റാൻ നഗരങ്ങളിൽ നടത്തിയ പ്രത്യാക്രമണം മേഖലയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് നയിക്കാമോ എന്ന ഭീതിയിലാണ് ലോകം.ഏതാനും മാസത്തെ വെടിനിര്‍ത്തലിനും സമാധാനശ്രമങ്ങള്‍ക്കും ശേഷം ഇസ്രയേൽ ലബനൻ അക്രമണം തുടർന്നതാണ് ഇറാനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ രാത്രി ഇരുരാജ്യങ്ങളും പരസ്പരം മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയായ ഇറ്റാമിര്‍ ബെന്‍ ഗ്വിര്‍ നടത്തിയ പ്രസ്താവന പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

‘ഇന്ന് രാത്രി ടെഹ്‌റാന്‍ കത്തിക്കണം’ എന്നായിരുന്നു ബെന്‍ ഗ്വിര് സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചത്. ഇറാനെതിരെ കൂടുതല്‍ ശക്തമായ സൈനിക നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം മുന്നോട്ടുവെച്ചത്.

ഇസ്രയേലിലെ തീവ്ര വലതുപക്ഷ നേതാക്കളില്‍ പ്രമുഖനായ ബെന്‍ ഗ്വിര്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഖ്യസര്‍ക്കാരിലെ പ്രധാന മന്ത്രിമാരിലൊരാളാണ്. അദ്ദേഹത്തിന്റെ അള്‍ട്രാ നാഷണലിസ്റ്റ് നിലപാടുകള്‍ നേരത്തെയും അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് മേഖലയിലെ സ്ഥിതി വീണ്ടും സംഘര്‍ഷഭരിതമായത്. തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന ഇറാന്റെ ആവശ്യത്തിന് ഇസ്രയേല്‍ വഴങ്ങാതിരുന്നതും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതിന് പിന്നാലെ ഹിസ്ബുള്ളയുടെ ആക്രമണങ്ങളും ഇസ്രയേല്‍ സൈനിക നടപടികളും ശക്തമായി.

കഴിഞ്ഞ ദിവസങ്ങളില്‍ ബെയ്‌റൂട്ടിന് സമീപം ഇസ്രയേല്‍ നടത്തിയ ആക്രമണവും തുടര്‍ന്ന് ഇറാന്‍ നടത്തിയ മിസൈല്‍ തിരിച്ചടിയും മേഖലയെ വീണ്ടും യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോയെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.

#IRAN #ISRAEL #LATESTNEWS #ItamirbenGvir

Leave a Reply

Your email address will not be published. Required fields are marked *