ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു.

കോഴിക്കോട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകനും യുവ പണ്ഡിതനുമായ സുഹൈൽ റഹ്മാനി മരിച്ചു താമരശ്ശേരി മാനിപുരം കണിയാർക്കണ്ടം കോളിക്കടവ് പള്ളിക്കണ്ടി ഹുസൈൻ മുസ്ലിയാരുടെ മകനാണ്.താമരശ്ശേരി ചുങ്കം മസ്ജിദിലെ മുൻ ഖത്തീബും മദ്രസ അധ്യാപകനുമായിരുന്ന സുഹൈൽ റഹ്മാനി നിലവിൽ പേരാമ്പ്ര കൽപത്തൂർ പള്ളി ഖതീബായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മേപ്പയൂർ റേഞ്ച് എസ്‌.കെ.എസ്.ബി.വി (SKSBV) ചെയർമാൻ, മാനിപുരം ശാഖ എസ്‌.കെ.എസ്.എസ്.എഫ് (SKSSF) പ്രസിഡന്റ് എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ പ്രദേശത്തെ മത-സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *