AI girlfriend

കൊണ്ടും കൊടുത്തും രാഷ്ട്രീയ ഭൂപടത്തിൽ പൊരുതി നിന്ന ഇറാൻ ആദ്യ കളിയിൽ ന്യൂസിലൻ്റിനെ തളച്ചു . 2-2

കാലിഫോർണിയ:കൊണ്ടും കൊടുത്തും രാഷ്ട്രീയ ഭൂപടത്തിൽ പൊരുതി നിന്ന ഇറാ
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡുമായി സമനില നേടി . രണ്ട് തവണ പുറകിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു ഇറാൻ നിർണായക പോയിന്റ് സ്വന്തമാക്കിയത്. എലിജ ജസ്റ്റാണ് ന്യൂസിലാൻഡിന്റെ രണ്ട് ഗോളുകളും നേടിയത്. മുഹമ്മദ്‌ മോഹേബി, റാമിൻ റസെയിൻ എന്നിവർ ഇറാനായും വലകുലുക്കി.
ഏഴാം മിനുട്ടിൽ എലിജ ജസ്റ്റാണ് ന്യൂസിലാൻഡിനെ മുന്നിലെത്തിക്കുന്നത്. പിന്നാലെ 32-ാം മിനുട്ടിൽ ഇറാന്റെ മറുപടി ഗോളെത്തി. പ്രതിരോധ താരം റാമിൻ റസെയിയാണ് ഇറാനായി വലകുലുക്കിയത്. രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്ന് കളിച്ച ന്യൂസിലാൻഡ് വീണ്ടും ലീഡെടുത്തു. ക്രിസ് വുഡ് ഒരുക്കിയ പാസിൽ നിന്ന് എലിജ ജസ്റ്റ് ഒരിക്കൽ കൂടി ഗോൾ നേടി. എന്നാൽ അതികം വൈകാതെ മുഹമ്മദ്‌ മോഹേബി ഇറാന്റെ സമനില ഗോൾ കണ്ടെത്തി

ജിയിലെ ആദ്യ മത്സരത്തിൽ ബെൽജിയം ഈജിപ്തുമായി സമനില വഴങ്ങിയിരുന്നു. ഇതോടെ ഗ്രൂപ്പിലെ നാല് ടീമുകൾക്കും ഓരോ പോയിന്റ് വീതമാണുള്ളത്. ഗോൾ കണക്കിൽ മുന്നിലുള്ള ന്യൂസിലാൻഡ്, ഇറാൻ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ബെൽജിയം മൂന്നാമതും ഈജിപ്ത് നാലാമതുമാണ് പട്ടികയിൽ.

Leave a Reply

Your email address will not be published. Required fields are marked *