കുന്നമംഗലം നിയോജകമ ണ്ഡലത്തിലെ വിദ്യാര്‍ഥികളെ ആദരിച്ച് എജ്യു കാർണിവൽ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു
കുന്ദമംഗലം : നിയോജകമ
ണ്ഡലത്തിലെ വിദ്യാര്‍ഥികളെ ആദരിച്ച് എജ്യു കാർണിവൽ
എം.എ. റസാഖ് മാസ്റ്റർ എം.എൽ എ യുടെ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി സംഘടിപ്പിച്ച എജ്യു കാർണിവലിൽ മണ്ഡലത്തിലെ ഉന്നത വിജയികളെ അനുമോദിച്ചു.
മൂവായിരത്തിലധികം പേർ പങ്കെടുത്ത എജ്യു കാർണിവലിൽ
അക്കാദമിക രംഗത്തും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും മികച്ച വിജയം നേടിയ മണ്ഡലത്തിലെ അൻപതോളം വിദ്യാലയങ്ങളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയ ഡോ. ആതിര സുഗതൻ കെ.യെയും ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൻ്റെ ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു
മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരെ മുഴുവൻ ജനങ്ങളെയും അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഓപറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ലഹരിക്കെതിരായ ദീപശിഖ ചടങ്ങിൽ മന്ത്രി എം.എ. റസാഖ് മാസ്റ്റർ എംഎൽഎയ്ക്ക് കൈമാറി.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും, ലഹരിക്കെതിരായ ‘വൺ മില്യൺ ഗോൾ’ ക്യാമ്പയിന്റെയും എഡ്യു കാർണിവലിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കുന്ദമംഗലത്തിന്റെ സ്നേഹോപഹാരം എം.എ. റസാഖ് മാസ്റ്റർ എംഎൽഎ ചടങ്ങിൽ സമ്മാനിച്ചു.
ചടങ്ങില്‍ എം എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന് എം.പി മുഖ്യാതിഥിയായി. അഡ്വ. കെ പ്രവീണ്‍കുമാര്‍ എം.എല്‍.എ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സംജിത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് അംഗം സീന അശോകന്, നോര്‍ത്ത് സോണ്‍ ഐ.ജി പുട്ട വിമലാദിത്യ, കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ എ പി ഷൗക്കത്തലി, മുന്‍ എം.എല്‍.എ യു സി രാമന്, എൻ സുബ്രഹ്മണ്യൻ, എ.ഇ.ഒമാരായ കെ രാജീവ്, ഷംജിത്ത് എന്നിവര്‍ സംസാരിച്ചു.

