മുഖ്യ മന്ത്രി ആരാകും എന്നതിലല്ല ആരായാലും എന്താകും? പേടിച്ച് ഘടക കക്ഷികൾ.
തിരുവനന്തപുരം:മുഖ്യ മന്ത്രി ആരാകും എന്നതിലല്ല ആരായാലും എന്താകു എന്നതാണ് ഘടക കക്ഷികളുടെ പേടി
കോൺഗ്രസിൽ ഗ്രൂപ്പുകാരനല്ലാത്ത വിഡി സഷീഷന് പിന്തുണയുമായി വന്നവർ പ്രത്യേക ഗ്രൂപ്പായി മാറുന്ന സാഹചര്യ മാണ് വന്നത്
പ്രഖ്യാപനത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രാവിലെ 10.30ന്റെ വിമാനത്തിൽ തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ നേതാക്കളെ വിളിച്ച് രാഹുൽ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന് മുൻപ് ഡൽഹിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതി. എന്നാൽ ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. കക്ഷി യോഗത്തിൽ മുഖ്യമന്ത്രി ആരെന്ന് പറയുമോ അതോ പാക്കേജ് പറയുമോ എന്ന കാര്യത്തിലും ആകാംക്ഷ തുടരുകയാണ്.
കര്‍ണാടകയിലെ മുഖ്യമന്ത്രി തീരുമാനത്തിലടക്കം ഏറെ നിർണായകമായ കെസിയുടെ ഡൽഹിയിലെ 51 ലോധി എസ്റ്റേറ്റ് എന്ന വീട് കുറച്ച് ദിവസങ്ങളായി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. വി.ഡി. സതീശൻ രാവിലെ 7.15 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. മകൾ ഉണ്ണിമായയും സഹോദരന്റെ മകളും അദ്ദേഹത്തിനൊപ്പം കാറിലുണ്ട്. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ തുടരുകയാണ് രമേശ് ചെന്നിത്തല. അവസാന നിമിഷവും സമവായ സ്ഥാനാർഥിയായി ചെന്നിത്തലയുടെ പേര് ഹൈക്കമാൻഡ് നിർദേശിക്കുമെന്ന്ണ് അദ്ദേഹത്തിന്റെ ക്യാംപിന്റെ വിശ്വാസം.
അതിനിടെ ലീഗ് എംഎൽഎമാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എത്തുന്നതിൽ അസൗകര്യം അറിയിച്ചു. ലീഗിന്റെ എംഎൽഎമാർ ഒപ്പിട്ട കത്ത് ഇമെയിൽ വഴി നൽകിയേക്കുമെന്നാണ് അറിയുന്നത്

