AI girlfriend

ലഖ്നൗവിൽ മൂന്നുനില കെട്ടിടത്തിൽ തീപ്പിടുത്തം: കോച്ചിംഗ് സെൻ്ററിലെ 15 വിദ്യാർഥികൾ കൊല്ലപ്പെട്ടു.

ലഖ്നൊ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ അലിഗഞ്ചിലുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 15 പേർ കൊല്ലപ്പെട്ട. മരിച്ചവരെല്ലാം വിദ്യാര്‍ഥികളാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു സംഭവം. തീയും കനത്ത പുകയും പടർന്നതോടെ പരിഭ്രാന്തരായ പല വിദ്യാർഥികളും ജീവൻ രക്ഷിക്കാൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കൂടുതൽ ആളുകൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

അലിഗഞ്ചിലെ ഉഷാ മേത്ത മാർഗിലുള്ള വാണിജ്യ സമുച്ചയത്തിലാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയുടെ 14 യൂണിറ്റുകളും എൻഡിആർഎഫ്, എസ്ഡിആർഎഫ്, പ്രാദേശിക പൊലീസ് സംഘങ്ങളും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടത്തിനുള്ളിൽ ഉയർന്ന കനത്ത പുക രക്ഷാപ്രവർത്തനത്തിന് തുടക്കത്തിൽ വലിയ വെല്ലുവിളിയുയർത്തി. തുടർന്ന് പുക പുറന്തള്ളാനായി വലിയ എക്സോസ്റ്റ് ഫാനുകൾ സ്ഥാപിക്കുകയും തൊട്ടടുത്ത കെട്ടിടത്തിന്റെ ഭിത്തി തകർത്ത് അകത്തുകടന്നുമാണ് സേനാംഗങ്ങൾ മുറികളിൽ പരിശോധന നടത്തിയത്. ശുചിമുറിയിൽ ഉൾപ്പെടെ ഒളിച്ചിരുന്ന് ജീവൻ രക്ഷിച്ച നിരവധി വിദ്യാർഥികളെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചു. ഹൈഡ്രോളിക് പ്ലാറ്റ്ഫോം വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് മുകളിലത്തെ നിലകളിലെ തീയണയ്ക്കുന്നത്.

ദുരന്തത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താനും പരിക്കേറ്റവർക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് നേരിട്ട് അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. കെട്ടിടത്തിലെ മുഴുവൻ മുറികളും വാഷ്‌റൂമുകളും സൂക്ഷ്മമായി പരിശോധിച്ചുവരികയാണെന്നും അകത്തുണ്ടായിരുന്ന ഭൂരിഭാഗം കുട്ടികളെയും ഇതിനകം സുരക്ഷിതമായി പുറത്തെത്തിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *