പിഴവ് തിരുത്തി മെസ്സി, ഓസ്ട്രിയൻ പോസ്റ്റിൽ മെസ്സിയുടെ ഇരട്ട ഗോൾ.
ഡാലസ് :മെസ്സിയുടെ പെനാൽറ്റി മിസ്സിൽ ഗാലറി നിശബ്ദമായപ്പോൾ 38 -ാം മിനുറ്റിൽ ഗാലറിയെ ആവേശത്തിലാക്കി മെസ്സിയുടെ ബൂട്ടിൽ നിന്നും ആദ്യ ഗോൾ…
ഇതിഹാസ താരത്തിൻ്റെ പിഴവിൽ
നെടുവീർപ്പിട്ടവർക്ക് ആശ്വാസത്തിൻ്റെ ഗോളായി അത് മാറി.
അധിക സമയത്ത് വീണ്ടും സൂപ്പർ താരത്തിൻ്റെ രണ്ടാം ഗോളും
ഓസ്ട്രീയയുടെ വലയിൽ പതിച്ചു
ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി അർജന്റീന.
ഡാലസിലെ ആർലിംഗ്ടണിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ മുന്നേറി കളിച്ച അർജന്റീനക്ക് അനുകൂലമായി 12ാം മിനിറ്റിൽ പെനാൽറ്റി അവസരം ലഭിച്ചു. ലൗട്ടാരോ മാർട്ടിനസിനെ ബോക്സിൽ ഫൗൾ ചെയ്തതിനായിരുന്നു അവസരം. എന്നാൽ കിക്കെടുത്ത മെസ്സിക്ക് പിഴച്ചു. പന്ത് നേരെ പുറത്തേക്ക്. എന്നാൽ 38ാം മിനുറ്റിൻ്റെ പിഴവ് തിരുത്തിയാണ് ഇരട്ട ഗോൾ നേടി മെസ്സി രാജാവായി വാണത്
കഴിഞ്ഞ മത്സരത്തിൽ അൽജീരിയയെ 3–0നാണ് അർജന്റീന തോൽപ്പിച്ചത്. ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടത്തോടെ മെസ്സി തന്നെയാണ് ആ മത്സരത്തിലും അർജന്റീനയ്ക്ക് കരുത്തായത്. ടൂർണമെന്റിൽ ഇതുവരെ അർജന്റീന നേടിയ അഞ്ച് ഗോളുകളും മെസ്സിയുടെ കാലിൽനിന്നാണ്. ടീം ഇതുവരെ ഗോളൊന്നും വഴങ്ങിയിട്ടുമില്ല.
ഡാലസ് കൗബോയ്സിന്റെ ശീതീകരിച്ച ഹോം ഗ്രൗണ്ടിൽ തടിച്ചുകൂടിയ 70,649 ഓളം വരുന്ന അർജന്റീനൻ ആരാധകരെ നിശബ്ദരാക്കിയാണ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസ്സി ഒരു പെനൽറ്റി പാഴാക്കിയത്. രണ്ട് ഓസ്ട്രിയൻ കളിക്കാർക്കിടയിൽ കുടുങ്ങി ലൗറ്റാരോ മാർട്ടിനെസ് ബോക്സിൽ വീണതോടെയാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്. വാർ പരിശോധനയ്ക്ക് ശേഷം റഫറി അമീൻ മുഹമ്മദ് പെനൽറ്റി വിധിച്ചു. ഒൻപതാം മിനിറ്റിൽ മെസ്സി പെനൽറ്റി കിക്ക് എടുക്കാൻ മുന്നോട്ട് വന്നപ്പോൾ സ്റ്റേഡിയമാകെ ഇരമ്പി, ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ ലോകം
ഡാലസ് ∙ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ, അർജന്റീനയുടെ പത്താം നമ്പർ ജഴ്സിക്കാരനു സംഭവിച്ച ആ പിഴവ് ആരാധകരുടെ നെഞ്ചുലച്ചു. പെനൽറ്റി പാഴാക്കിയെന്ന ‘ദുഷ്പേര്’ വീണ്ടും ഇതിഹാസ താരത്തെ തേടിയെത്തി. പക്ഷേ ആ വിമർശനങ്ങൾക്കും ആക്രോശങ്ങൾക്കും വെറും അരമണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 38–ാം മിനിറ്റിൽ, ഓസ്ട്രിയൻ വലകുലുക്കി ആ ചരിത്രം പിറന്നു. ഡാലസ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി, സ്ക്രീനുകളിൽ കണ്ണുംനട്ടിരിക്കുന്ന പതിനായിരങ്ങളെ രോമാഞ്ചമണിയിച്ച് ആ ചരിത്ര ഗോൾ. ഫുട്ബോളിലെ മിശിഹ ലോകകപ്പിൽ നേടുന്ന 17–ാം ഗോൾ. കാൽപന്തുകളിയിലെ ‘ഗോട്ട്’ താൻ തന്നെയെന്നും ലോകത്തോടു വിളിച്ചുപറഞ്ഞ നിമിഷം. ലയണൽ മെസ്സി, നിങ്ങൾക്ക് സ്തുതിയായിരിക്കട്ടെ!.
പെനൽറ്റി കിക്ക് നഷ്ടമാക്കിയതിന്റെ നിരാശ ഇരട്ടഗോൾ നേടി മെസ്സി തീർത്ത മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ (റൗണ്ട് ഓഫ് 32) പ്രവേശിച്ചത്. കഴിഞ്ഞ മത്സരത്തിൽ അൽജീരിയയെ 3–0നാണ് അർജന്റീന തോൽപ്പിച്ചത്. ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടത്തോടെ മെസ്സി തന്നെയാണ് ആ മത്സരത്തിലും അർജന്റീനയ്ക്ക് കരുത്തായത്. ടൂർണമെന്റിൽ ഇതുവരെ അർജന്റീന നേടിയ അഞ്ച് ഗോളുകളും മെസ്സിയുടെ കാലിൽനിന്നാണ്. ടീം ഇതുവരെ ഗോളൊന്നും വഴങ്ങിയിട്ടുമില്ല.
ഡാലസ് കൗബോയ്സിന്റെ ശീതീകരിച്ച ഹോം ഗ്രൗണ്ടിൽ തടിച്ചുകൂടിയ 70,649 ഓളം വരുന്ന അർജന്റീനൻ ആരാധകരെ നിശബ്ദരാക്കിയാണ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസ്സി ഒരു പെനൽറ്റി പാഴാക്കിയത്. രണ്ട് ഓസ്ട്രിയൻ കളിക്കാർക്കിടയിൽ കുടുങ്ങി ലൗറ്റാരോ മാർട്ടിനെസ് ബോക്സിൽ വീണതോടെയാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്. വാർ പരിശോധനയ്ക്ക് ശേഷം റഫറി അമീൻ മുഹമ്മദ് പെനൽറ്റി വിധിച്ചു. ഒൻപതാം മിനിറ്റിൽ മെസ്സി പെനൽറ്റി കിക്ക് എടുക്കാൻ മുന്നോട്ട് വന്നപ്പോൾ സ്റ്റേഡിയമാകെ ഇരമ്പി, ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ ലോകം കണ്ണുകൂർപ്പിച്ചു. എന്നാൽ താരത്തിന്റെ റൺ-അപ് വളരെ പതുക്കെയായിരുന്നു. ദുർബലമായ ആ ഷോട്ട് ലക്ഷ്യം കാണാതെ പോസ്റ്റിന് പുറത്തേക്ക് പോയി. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് മെസ്സി, പെനൽറ്റി പാഴാക്കുന്നത്.
അർജന്റീന ചാംപ്യന്മാരായ 2022ലെ ലോകകപ്പിൽ പോളണ്ടിനെതിരായ 2-0 വിജയത്തിനിടയിലും മെസ്സിയുടെ പെനൽറ്റി കിക്ക് വോയ്ചെക്ക് ഷെസ്നി തടുത്തിരുന്നു. 2018ലെ ടൂർണമെന്റിൽ ഐസ്ലൻഡിനെതിരെയായിരുന്നു ആ മിസ്.

