സുഹൃത്ത് ജീവനൊടുക്കിയതിൽ മനം നൊന്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു
തിരുവനന്തപുരം: സുഹൃത്ത് ജീവനൊടുക്കിയതിൽ മനം നൊന്ത് പത്താം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ച. കാട്ടാക്കട സ്വദേശിനിയെ കിടപ്പു മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാക്കട ബസ്സ്റ്റാൻഡിന് സമീപം സാമുവൽ ലതികാംബിക ദമ്പതികളുടെ മകൾ അബിയ ആണ് ആത്മഹത്യ ചെയ്തത്. ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെൺകുട്ടി ജീവനൊടുക്കിയിരുന്നു. അബിയയുടെ സുഹൃത്ത് തീർത്ഥ ആണ് മരിച്ചത്. ഇതിൻ്റെ മാനസിക വിഷമത്തിലാണ് അബിയയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കുളത്തുമ്മൽ സ്കൂളിലെ പത്താം ക്ലാസ് മരണപ്പെട്ട അബിയ. കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

