AI girlfriend

എരുമേലിയിൽ പാറമടക്കുള്ളിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

കോട്ടയം: എരുമേലിയിൽ പാറമടക്കുള്ളിൽ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു ഓട്ടോമൊബൈൽ വിദ്യാർത്ഥി എരുമേലി കൊടിത്താട്ടം സ്വദേശി ചീരമ്പയിൽ ആശ് ലിൻ ( 20 ) പ്ലസ് വൺ വിദ്യാർത്ഥി തടത്തിൽ ആഷിർ എന്നിവരാണ് മരിച്ചത്. പാറമടകുളത്തിൽ സുഹൃത്തുക്കളോടൊപ്പം എത്തിയവരായിരുന്നു ഇവർ.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൂടിയായിരുന്നു സംഭവം. വിദ്യാർത്ഥികൾ കാൽവഴുതി വീണതാകാം എന്നാണ് കരുതുന്നത്. ഇവർ പാറമടക്കുളത്തിൽ എന്തിന് എത്തിയെന്ന് സ്ഥിരീകരണം വന്നിട്ടില്ല .മൃതദേഹം മുക്കൂട്ടുതറയിലുള്ള സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *