കരുത്തരെ നേരിട്ട പോരാട്ട വീര്യത്തി നൊടുവിൽ ആഫ്രിക്കൻ സിംഹങ്ങൾ കീഴടങ്ങി.2-3.
മിയാമി : കളിക്കളത്തിൽ കരുത്തരെ നേരിട്ട പോരാട്ട വീര്യത്തിനൊടുവിൽ ആഫ്രിക്കൻ സിംഹങ്ങൾ കീഴടങ്ങി
ലോക കിരീടം ചൂടാനെത്തിയ
അർജൻ്റീന വിയർത്തു വിറപ്പിച്ചു കളിച്ച കൊർദൊ എന്ന കൊച്ചു രാജ്യത്തെ വീഴ്ത്തി അർജൻ്റീന വിജയം കുറിച്ചു
മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അരങ്ങേറിയ ശ്വാസമടക്കിപ്പിടിച്ച മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ലയണൽ മെസ്സിയും സംഘവും വിജയം പിടിച്ചെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ തുല്യത പാലിച്ചതിനെത്തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ചാമ്പ്യന്മാരായ സ്പെയിനിനെയും ഉറുഗ്വായെയും സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലിറങ്ങിയ കേപ് വെർഡെ തുടക്കം മുതൽ പ്രതിരോധക്കോട്ട കെട്ടിയാണ് കളിച്ചത്. എന്നാൽ 29-ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് ലിസാൻഡ്രോ മാർട്ടിനെസ് നീട്ടിനൽകിയ തകർപ്പൻ ലോങ് ഡയഗണൽ പാസ് സ്വീകരിച്ച് നായകൻ ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ഇടുങ്ങിയ കോണിൽ നിന്ന് തന്റെ വിഖ്യാതമായ ഇടങ്കാലുകൊണ്ട് മെസ്സി തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർ വോസിഞ്ഞയെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു (1-0). ഈ ഗോളോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ നാലാമത്തെ താരമെന്ന റെക്കോർഡ് ബ്രസീലിയൻ ഇതിഹാസം വാവയ്ക്കൊപ്പം മെസ്സി പങ്കിട്ടു.
അടിയും തിരിച്ചടിയുമായി പോരാട്ടം കടുക്കുന്ന മത്സരത്തിൽ
. 29 ാം മിനിറ്റിലാണ് ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ച ആദ്യ ഗോൾ നേടിയത്
59 ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേർട്ട് ഗോൾ മടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നതിനു പിന്നാലെയാണ് 92 ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് ഗോൾ നേടിയത്. പിന്നാലെ 103 ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കാബോ വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ 111 ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോ വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു. അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെർദെ നേരിട്ടത്. നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 ഗോൾ ശ്രമങ്ങൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തിൽ നിഷ്ഫലമായി.
29 ാം മിനിറ്റിൽ കാബോ വെർദെ പ്രതിരോധനിരയുടെ മുകളിലൂടെ സാൻഡ്രോ മാർട്ടിനെസ് നൽകിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ മെസ്സി പന്ത് വലയുടെ മുകൾത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ തീർത്തും നിസഹായനായിരുന്നു (1–0). ഈ ലോകകപ്പിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ കിലിയൻ എംബപെയെ മറികടന്ന് മെസ്സി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിൽ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി.

