AI girlfriend

ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ ഗോൾകീപ്പർ സലീം അൽ-അഷ്കർ (32) കൊല്ലപ്പെട്ടു. ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലധികം കായിക താരങ്ങൾ


ഗസ്സ:  ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ ഗോൾകീപ്പർ സലീം അൽ-അഷ്കർ (32) കൊല്ലപ്പെട്ടു.ഈയാഴ്ച ഗസ്സ സ്ട്രിപ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിലാണ് സലീമിന് ജീവൻ നഷ്ടപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു.

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫുട്ബോൾ ആരാധകർ വേദികളിൽ രംഗത്തെത്തുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെയും കായിക പ്രേമികളെയും കണ്ണീരിവെറും അഞ്ച് മാസം മുൻപായിരുന്നു സലീം അൽ-അഷ്കറിന്റെ വിവാഹം കഴിഞ്ഞത്. സലീമിന്റെ ഭാര്യ ഇപ്പോൾ തങ്ങളുടെ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഒരുനോക്കു കാണാൻ പോലുമാകാതെയുള്ള സലീമിന്റെ ഈ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തെയും സഹതാരങ്ങളെയും അക്ഷരാർത്ഥത്തിൽ തകർത്തിരിക്കുകയാണ്. ചിലിയൻ ഫുട്ബോൾ ക്ലബ്ബായ ‘ഡിപ്പോർട്ടീവോ ഫലസ്തീനോ’ അദ്ദേഹത്തിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. നിരപരാധികൾ കൊല്ലപ്പെടുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ കടുത്ത ആശങ്ക അറിയിച്ച ക്ലബ്ബ്, ഗാസയിൽ സമാധാനവും നീതിയും വേഗത്തിൽ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.2023 ഒക്ടോബറിന് ശേഷം കുറഞ്ഞത് 1007 കായിക താരങ്ങൾ വധിക്കപ്പെട്ടു
ഇതിൽ . കളിക്കാർ , പരിശീലകർ , റഫറിമാർ , അഡ്‌മിനേറ്റർമാർ കായിക തൊഴുലാളികൾ എന്നിവർ ഉൾപ്പെടുന്നു
നിരവധി സ്റ്റേഡിയങ്ങൾ , ജിമ്മുകൾ ക്ലബ്ബ് കെട്ടിടങ്ങൾ മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ 265 കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു പലസ്തീൻ ഫുട്ബാൾ അസോസിയേഷൻ ( പി.എഫ് എ ) പറഞ്ഞു.
ഇസ്റാഈൽ അക്രമണത്തിൽ പരിക്കേറ്റ് മുറിച്ചു മാറ്റിയ കാലുകൾ കൊണ്ട് മൈതാനങ്ങളിൽ സ്റ്റിക്ക് ഉപയോഗിച്ച് പന്തിന് പിറകെ ഓടുന്ന കാഴ്ച പലസ്ഥി നില്ലാതെ മറ്റെവിടെയും കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *