ജീവകാരുണ്യ സ്ഥാപനത്തിൽ യുവതിക്ക് ക്രൂര പീഡനം , പാസ്റ്റർക്കെ തിരെ കേസ്
പത്തനം തിട്ട :പത്തനംതിട്ടയിൽ ജീവകാരുണ്യ സ്ഥാപനത്തിൽ ക്രൂ ലൈംഗികാതിക്രമമെന്ന് പരാതി. തിരുവല്ലയിൽ പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസിനെതിരെയാണ് ആരോപണം. ജോലിക്കെത്തിയ യുവതിയെ നിരന്തര ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. സംഭവത്തിൽ സ്ഥാപന ഉടമയായ പാസ്റ്റർക്കെതിരെ തിരുവനന്തപുരം റൂറൽ പൊലീസ് കേസെടുത്തു. ഡോ. സി.വി വടവനയ്ക്കെതിരെയാണ് കേസെടുത്തത്. തുടർ നടപടികൾക്കായി തിരുവല്ല പൊലീസിന് കൈമാറി.

