AI girlfriend

തെലങ്കാനയിലെ നൽഗൊണ്ടയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബ ത്തിലെ നാല് പേർ മരിച്ചു.

ഹൈദരബാദ്:തെലങ്കാനയിലെ നൽഗൊണ്ടയിൽ ഞായറാഴ്ച (ജൂലൈ 5)  ബസും കാറും തമ്മിലുള്ള കൂട്ടിയിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു
അപകടത്തിൽപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. പെദ്ദകപാർത്തി ചിത്യാൽ മണ്ഡലിൽ വെച്ച്, സ്വകാര്യ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കാറിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിന് ശേഷം തകർന്ന കാർ പോലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നതും, റോഡിൽ നിന്ന് കാർ നീക്കം ചെയ്യാൻ ജെസിബി ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാമായിരുന്നു.സഅശ്രദ്ധമായ ഡ്രൈവിംഗ് മൂലമുള്ള മരണത്തിന് ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 106 (1) പ്രകാരം കേസെടുത്തതായി ചിയാല പോലീസ് അറിയിച്ചു; പുലർച്ചെ 5 മണിക്കായിരുന്നു സംഭവം

Leave a Reply

Your email address will not be published. Required fields are marked *