നടി അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
തൃപ്പുണിത്തറ :നടി അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ഉത്തരവിട്ട് കോടതി നടി ലക്ഷിപ്രിയ, ഭർത്താവ് പി ജയേഷ്, ഹിൽപാലസ് വനിതാ സെൽ എസ് ഐ രേഷ്മ എന്നിവർക്കെതിരെയാണ് കോടതി കേസെടുക്കാൻ നിർദ്ദേശിച്ചത്. തൃപ്പൂണിത്തറ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം.
നേരത്തെ
ലക്ഷ്മി പ്രിയ നൽകിയ പരാതിയിലാണ് അൻസിബയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
വ്യാജപരാതിയുടെ മറവിൽ പോലീസ് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ പരാതി.
.പോലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചു എന്നും നിർബന്ധപൂർവം മാപ്പെഴുതി വാങ്ങിച്ചു എന്നും അൻസിബ പരാതിയിൽ പറഞ്ഞു.
കേസന്വേഷിച്ച തൃക്കാക്കര എസ്സിപി അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ഇതോടെ പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്

