ഹോർമുസിലും ഗൾഫ് മേഖലയിലും സംഘർഷം കനക്കുന്നു. ആക്രമണങ്ങളിൽ 14 മരണം
ടെഹ്റാൻ :യുഎസ്-ഇറാൻ സേനകൾ തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതോടെ ഹോർമുസിലും ഗൾഫ് മേഖലയിലും സംഘർഷം കനക്കുന്ന. രണ്ട് ദിവസങ്ങളിലായി 5 പ്രവിശ്യകളിൽ നടന്ന യുഎസ് ആക്രമണത്തിൽ 14 പേർ 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലന്ന്
നെതന്യാഹു വ്യക്തമാക്കി. ഇറാന് നേരെ ആക്രമണത്തിന് സജ്ജമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. കരാറിനു വേണ്ടി ഇറാൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. പ്രശ്ന പരിഹാരത്തിനായി തിരക്കിട്ട നീക്കങ്ങളിലാണ് മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും പാക്കിസ്ഥാനും

