അമേരിക്കയുടെ ഭീഷണികൾ തുടരുന്നിടത്തോളം കാലം ഇറാൻ കനത്ത തിരിച്ചടി നൽൽകും
ടെഹ്റാൻ : സൗദിയും യു. എസും സംയുക്തമായി ഇറാനെ അക്രമിച്ചതിന് പിറകെ പ്രതികരണവുമായി ഇറാൻ .അമേരിക്കയുടെ ഭീഷണികൾ തുടരുന്നിടത്തോളം കാലം ഇറാന്റ ഭാഗത്തുനിന്നുള്ള പ്രതിരോധവും തുടരുമെന്നും ഭീഷണിപ്പെടുത്തുന്ന ഭാഷ ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്നും ഐആർജിസി. ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും വ്യോമതാവളത്തിനും നേരെ ഇറാന് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു.
ഐആർജിസിയുടെ അംഗീകൃത വഴികളിലൂടെയല്ലാതെ കടന്നുപോകാൻ ശ്രമിച്ച മൂന്ന് എണ്ണക്കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമിച്ചതായി ഇറാനിയൻ നാവികസേന അറിയിച്ചു. സൗദി അറേബ്യയും അമേരിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് ഐആർജിസി അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇത് മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കിയിട്ടുണ്ട്
അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണം വിജയകരമായി തടഞ്ഞതായാണ് യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്. ജോർദാനിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച വൈകുന്നേരം യു.എസ് സൈന്യത്തെ ലക്ഷ്യമിട്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മിന്നൽ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ശ്രമിച്ചു. എന്നാൽ ഇറാൻ തൊടുത്തുവിട്ട എല്ലാ മിസൈലുകളും യു.എസ് സേന വിജയകരമായി തടഞ്ഞു യു.എസ് പറഞ്ഞു

