ഈജിപ്ത് വരും; വെളിപ്പെടുത്തി തുര്‍ക്കി, ആര്4 നേരത്തെ റെഡി, സൗദിക്ക് മുന്നറിയി പ്പുമായി ഇറാൻ
അങ്കാറ :സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സൈനിക സഖ്യത്തില്‍ ഈജിപ്ത്അംഗമാകും. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതികമായ ചില തടസങ്ങളുണ്ട്. അത് നീക്കിയാല്‍ ഈജിപ്ത് സഖ്യത്തില്‍ ചേരും. മേഖലയിലെ സുപ്രധാന രാജ്യമാണ് ഈജിപ്ത്. കൂടുതല്‍ രാജ്യങ്ങളെ പുതിയ സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു.
ഇതിനിടയിൽ
പാകിസ്ഥാനുമായും തുർക്കിയുമായും അടുത്ത സുരക്ഷാ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് ഉറപ്പുനൽകുന്നില്ലെന്ന് ഇറാ കർശനമായ മുന്നറിയിപ്പ് നൽകി.
മേഖലയിലെ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പുതിയ സഖ്യങ്ങളും പ്രതിരോധ പങ്കാളിത്തങ്ങളും തേടുന്ന രാജ്യങ്ങൾക്കിടയിൽ മധ്യപൂർവ്വേഷ്യയിലെ ശക്തിസന്തുലിതാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന
തിലാണ് ഇറാൻ വിമർശനം ഉന്നയിച്ചത്
സൈനിക ശേഷി വിപുലീകരിക്കുന്നതിനും പരമ്പരാഗത പാശ്ചാത്യ സുരക്ഷാ ഉറപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായി പാകിസ്ഥാനുമായും തുർക്കിയുമായും ഉള്ള ശക്തമായ സഹകരണത്തെ സൗദി അറേബ്യ കണ്ടേക്കാം. എന്നാൽ, വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഏതെങ്കിലും രാജ്യത്തെ സംരക്ഷിക്കാൻ സഖ്യങ്ങൾക്ക് മാത്രമായി കഴിയില്ലെന്ന് വ്യക്തമാക്കാനാണ് ടെഹ്റാൻ ശ്രമിക്കുന്നത്.
സഖ്യത്തില്‍ അംഗങ്ങളായ ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ എല്ലാവരെയും ആക്രമിച്ചതിന് തുല്യമായി കണക്കാക്കും എന്നതാണ് സൈനിക കൂട്ടായ്മയുടെ കാതല്‍. എന്നാല്‍ ഏത് രീതിയിലാണ് ഇടപെടേണ്ടത് എന്ന് സഖ്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ഫിദാന്‍ പറഞ്ഞു. പുതിയ കൂട്ടായ്മ ഇറാന് എതിരല്ല, ഒരു രാജ്യത്തെയും ശത്രുവായി കണ്ടല്ല സഖ്യം രൂപീകരിച്ചത് എന്നും മന്ത്രി വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് സൗദി അറേബ്യയിലെ മക്കയില്‍ പുതിയ സൈനിക സഖ്യം രൂപീകരിക്കപ്പെട്ടത്. മക്ക സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവച്ചു കൊണ്ടായിരുന്നു തുടക്കം. അംഗരാജ്യങ്ങളുടെ സുരക്ഷയാണ് സഖ്യത്തിന്റെ പ്രധാന അജണ്ട. അമേരിക്കയും ഇറാനും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ചെങ്കടലും ഹോര്‍മുസ് പാതയും പ്രതിസന്ധി നേരിടുകയും ചെയ്യുന്ന വേളയില്‍ കൂടിയാണ് സൈനിക സഖ്യം രൂപീകരിച്ചിരിക്കുന്നത്.

