കണ്ണൂരിൽ കനത്ത മഴ , എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.
കണ്ണൂർ: കണ്ണൂരിൽ തുടർച്ച യായി ചെയ്യുന്ന മഴയിൽ വിവിധ യിടങ്ങളിൽ വെളളം കയറി . മഴയെ തുടർന്ന് കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.രാവിലെ 6 മണിയോടെയാണ് സംഭവം. വീടുകളോട് ചേർന്നുള്ള ഭാഗത്തായാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. മന്ത്രി സണ്ണി ജോസഫും കളക്ടർ പി വിഷ്ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയർന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കർണാടക വനത്തിൽ ഉരുൾപൊട്ടിയതായാണ് സംശയം. ശക്തമായ മഴയെ തുടർന്ന് കാര്യങ്കോട് പുഴ കരകവിഞ്ഞു. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

