പൊലീസ് ബൂട്ടിട്ട് പള്ളിയിൽ കയറി, മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്.ഐ ക്കും പോലീസുകാർക്കും സ്ഥലം മാറ്റം
വടകര: മാടാക്കര പള്ളിയിലെ പൊലീസ് നടപടിയിൽ എസ്ഐക്കും പൊലീസുകാർക്കും സ്ഥലംമാറ്റം. സ്ഥലംമാറ്റത്തിന് ഉത്തരമേഖലാ ഡിഐജി നിർദേശം നൽകി. ഇത് സംബന്ധിച്ച് എസ്പി ഉത്തരവിറക്കും
പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. എന്നാൽ പൊലീസ് ബൂട്ടിട്ട് പള്ളിയിൽ കയറയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാരെ സ്ഥലംമാറ്റാൻ തീരുമാനിച്ചത്.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോയേൻ്റവിട സമീർ, ഇസ്മാഈൽ താഹിറ
മൻസിൽ, മുഹമ്മദ് ഷാനുൽ, ഇസ്മാഈൽ കാഞ്ഞിരാട്ട് തുടങ്ങിയവർക്കെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്. ഖത്തീബിൻ്റ നേതൃത്വത്തിൽ നടന്ന മൗലിദ് പാരായണം തടസപെടുത്തിയതിനും പള്ളിയിൽ നിസ്കരികാനെത്തിയവരെ ഭയപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

