വരുമാനം എത്രയായാലും പ്രായം 70 പിന്നിട്ടാൽ 5 ലക്ഷം വരെ സൗജന്യ ചികിത്സ നേടാം; ആരോഗ്യ പദ്ധതിയുമായി കേന്ദ്രം.
ന്യൂഡൽഹി: വീട്ടിൽ 70 വയസ് കഴിഞ്ഞ അച്ഛനോ അമ്മയോ മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടോ? എങ്കിൽ ഈ സർക്കാർ ആരോഗ്യപദ്ധതിയെക്കുറിച്ച് അറിഞ്ഞിരിക്കണം. 70 വയസും അതിന് മുകളിലും പ്രായമുള്ള എല്ലാവരെയും വരുമാനപരിധി നോക്കാതെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) യുടെ വിപുലീകരിച്ച പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വരുമാനം കൂടുതലാണെന്ന കാരണത്താൽ 70 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് ഈ ആനുകൂല്യം നഷ്ടപ്പെടില്ല എന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. രാജ്യത്ത് ഏകദേശം 6 കോടി മുതിർന്ന പൗരന്മാർക്ക്, 4.5 കോടിയോളം കുടുംബങ്ങളിലായി ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.
അർഹതക്കുള്ള മാനദണ്ഡം
ഇവിടെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡം പ്രായമാണ്.
70 വയസ് പൂർത്തിയായവർക്കും അതിന് മുകളിലുള്ളവർക്കും ഈ വിഭാഗത്തിൽ ആരോഗ്യപരിരക്ഷയ്ക്ക് അർഹതയുണ്ട്. ഇതിനായി കുടുംബത്തിന്റെ വാർഷിക വരുമാനം എത്രയാണെന്ന് അടിസ്ഥാനമാക്കി അർഹത നിശ്ചയിക്കുന്നില്ല.
അതായത്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽപ്പെട്ടവർക്ക് മാത്രമല്ല, മറ്റ് കുടുംബങ്ങളിലെ 70+ പ്രായമുള്ളവർക്കും പദ്ധതിയുടെ വിപുലീകരണം ലഭിക്കും
അർഹരായവർക്ക് ഒരു കുടുംബത്തിന് ഒരു വർഷം 5 ലക്ഷം വരെ പദ്ധതിയിൽ ഉൾപ്പെടുന്ന ആശുപത്രി ചികിത്സകൾക്കുള്ള ആരോഗ്യപരിരക്ഷ ലഭിക്കും.
എന്നാൽ ഇതിനർത്ഥം 5 ലക്ഷം രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുമെന്നല്ല. പദ്ധതിയുടെ പരിധിയിൽ വരുന്ന ആശുപത്രിവാസത്തിനും ചികിത്സയ്ക്കുമുള്ള ചെലവുകൾക്ക് ആരോഗ്യപരിരക്ഷ നൽകുന്നതാണ്കുടുംബത്തിൽ നേരത്തെ ആയുഷ്മാൻ കാർഡ് ഉണ്ടെങ്കിൽ?
70 വയസ് കഴിഞ്ഞ ഒരാൾ ഇതിനകം AB PM-JAY കുടുംബത്തിന്റെ ഭാഗമാണെങ്കിഅദ്ദേഹത്തിനോ അവർക്കോ സ്വന്തമായി അധികമായി 5 ലക്ഷം വരെ ടോപ്പ്-അപ്പ് കവർ ലഭിക്കാനുള്ള വ്യവസ്ഥയുണ്ട്.
അതായത്, കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് ലഭിക്കുന്ന നിലവിലുള്ള കവർ കുറച്ചുകൊണ്ടല്ല ഈ അധിക പരിരക്ഷ നൽകുന്നത്

