AI girlfriend

കുരുന്നുകളുടെ ജീവൻ അവസാനിപ്പിച്ചത് പാൽ കൊടുത്ത കൈകൾ: കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊ ട്ടിയിൽ രണ്ട് കുട്ടികൾ മരിച്ച സംഭവം കൊലപാതകം .

പാലക്കാട് : കുരുന്നുകളുടെ ജീവൻ അവസാനിപ്പിച്ചത് പാൽ കൊടുത്ത കൈകൾ.പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന കണ്ടെത്തൽ. ‌സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. അമ്മ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പഴണിയാർപാളയം കള്ളയാർപാളയം മണൽക്കാട്ട് ജോൺകുമാറിന്‍റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.
ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന് തോന്നിയതാണ് കൊലയ്ക്ക് കാരണമെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു. കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം മുക്കിക്കൊന്ന ശേഷം ഇളയകുട്ടിയെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് മുൻപുള്ള സംഭവങ്ങൾ പരിശോധിച്ചതിലും കൊലപാതകം വ്യക്തമായതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *