ദേശീയ സന്നദ്ധ രക്തദാന ദിനം: ബീലൈൻ പബ്ലിക് സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി..
കുറ്റിക്കാട്ടൂർ :ദേശീയ സന്നദ്ധ രക്തദാന ദിനത്തോടനുബന്ധിച്ച് കുറ്റിക്കാട്ടൂർ ബീലൈൻ പബ്ലിക് സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും ബീലൈൻ പബ്ലിക് സ്കൂളും സംയുക്തമായി, ഇഖ്‌റാ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
വളരെ മികച്ച പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത്. വനിതകൾ ഉൾപ്പെടെ 48 പേർ രക്തം ദാനം ചെയ്തു.
കെ.എം.ഒ പ്രസിഡന്റ് എൻ.പി. കോയ ഹാജി, കെ.എം.ഒ ജോയിന്റ് സെക്രട്ടറി എം.സി. സൈനുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ക്യാമ്പിന്റെ ഉദ്ഘാടനം…
ബീലൈൻ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ റഹ്നാസ് ഹരീഷ്, ഹെഡ്മിസ്ട്രസ് സജിത, സ്റ്റാഫ് അംഗങ്ങളായ അനീസ്, വൈശാഖ്, ലസിത സഞ്ജയ്, സ്നേഹലത, ബബിത, പി.ടി.എ പ്രസിഡന്റ് ബുഷ്റ, പി.ടി.എ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ ആയഞ്ചേരി, ജോയിന്റ് സെക്രട്ടറി സിദ്ദീഖ് പെരുമണ്ണ, എക്സിക്യൂട്ടീവ് അംഗം ഷാജിമോൻ വെള്ളിമാടുകുന്ന്, കോർഡിനേറ്റർമാരായ ഷറീജ ഒളവണ്ണ, സാജിദ് കുറ്റിക്കാട്ടൂർ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും ഏകോപനവും നൽകി.
ഇഖ്‌റാ ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഷിഹാബ് മേപ്പയ്യൂർ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സ്കൂളിനെയും രക്ഷിതാക്കളെയും അധ്യാപകരെയും ജീവനക്കാരെയും സമൂഹത്തെയും ഒരു മഹത്തായ ലക്ഷ്യത്തിനായി ഒരുമിപ്പിച്ച അർത്ഥവത്തായ സംരംഭമായിരുന്നു ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ ബീലൈനിൽ നടന്ന രക്തദാന ക്യാമ്പ്.
ഒരു ചെറിയ കരുണാപ്രവർത്തി ഒരാളുടെ ജീവിതത്തിലേക്കുള്ള വിലമതിക്കാനാകാത്ത സമ്മാനമായി മാറാം എന്ന ഓർമ്മപ്പെടുത്തലായി ഈ ക്യാമ്പ് മാറി.


