AI girlfriend

കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്

കാസർഗോഡ് :കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അനുമതിയില്ലാതെ സംഘം ചേർന്ന് സെമിനാർ നടക്കുന്ന ഹാളിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നത്.

ആർ.എസ്.എസ് അനുകൂല നേതാക്കളെ ഉൾപ്പെടുത്തി വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രണ്ട് ദിവസത്തെ ദേശീയ സെമിനാറിനെതിരെ എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ്,ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ ചൊവ്വാഴ്ച മുതൽ ശക്തമായ പ്രതിഷേധത്തിലാണ്. സർവകലാശാലയിൽ കാവിവൽക്കരണ അജണ്ട നടപ്പാക്കുകയാണെന്ന് ആരോപിച്ച പ്രതിഷേധക്കാർ സെമിനാർ വേദി ഉപരോധിച്ചു.’ആർഎസ്എസ് ഗോ ബാക്ക്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ, വേദിക്ക് മുന്നിൽ ഷൂ ഉയർത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *