AI girlfriend

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ രക്ഷിക്കാൻ ശ്രമം നടക്കു ന്നുണ്ടെന്ന് കൊല്ലപ്പെട്ട ഗോപികയുടെ കുടുംബം

കൊച്ചി:നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സുഹൈൽ സജീവിന്റെ രക്ഷിക്കാൻ ഉന്നതതലശ്രമം നടക്കുന്നുണ്ടെന്ന് കൊല്ലപ്പെട്ട ഗോപികയുടെ കുടുംബ. പ്രതി മദ്യപിച്ച കാര്യം എഫ്ഐആറിൽ ഇല്ലായിരുന്നുവെന്നും സുഹൈലിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയത് ഉന്നത തല ഇടപെടൽ കൊണ്ടാണെന്നും കുടുംബം ആരോപിച്ചു. പ്രതിയെ ജയിലിലേക്ക് മാറ്റാത്തത് കേസ് അട്ടിമറിക്കാനാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം പറഞ്ഞു. ആലപ്പുഴയിൽ നിന്നുള്ള രണ്ട് മന്ത്രിമാർ പ്രതിക്ക് വേണ്ടി ഇടപെടുന്നുവെന്നും ആഭ്യന്തര മന്ത്രി കേസിൽ ഇടപെടണമെന്നും കുടുംബം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *