AI girlfriend

ഊർക്കടവ്  ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ടത് പട്ടാളക്കാരനായ പെരുവയല്‍ സ്വദേശി സുധീഷ്.

മലപ്പുറം : കോഴിക്കോട് മലപ്പുറം അതിർത്തിയായ  ഊർക്കടവ്  ചാലിയാർ പുഴയിൽ  ഒഴുക്കിൽ പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. പട്ടാളക്കാരനായ പെരുവയല് മുണ്ടക്കല്‍ സ്വദേശി സുധീഷാണ് അപകടത്തിൽ പെട്ടത്. സുധീഷ് രണ്ട് ദിവസം മുന്‍പാണ് ലീവിന് നാട്ടിലെത്തിയത്. വാഴക്കാട് ഊര്‍ക്കടവ് പാലത്തിന് സമീപം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ കാൽ വഴുതി ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ പടിഞ്ഞാറ് ഭാഗത്തേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഊർക്കടവിൽ റെഗുലേറ്ററിന്‍റെ ഷട്ടറുകൾ തുറന്നതിനാൽ വലിയതോതിലുള്ള കുത്തൊഴുക്കാണ് പുഴയിൽ അനുഭവപ്പെടുന്നത്. മാവൂർ ഫയർ യൂണിറ്റും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

റെഗുലേറ്റർ കം ബ്രിഡ്ജിന്‍റെ തുറന്ന ഷട്ടറുകൾ അടച്ചാണ് ഇപ്പോൾ തിരച്ചിൽ നടക്കുന്നത്. പ്രതികൂല കാലാവസ്ഥയും പുഴയിലെ കലങ്ങിയ വെള്ളവും തിരച്ചിലിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. അൽപ്പനേരം കൂടി തിരച്ചിൽ നടത്തിയശേഷം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് നാളെ പുനരാരംഭിക്കുമെന്ന് മാവൂർ ഫയർ യൂണിറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *