AI girlfriend

നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍?’ അഹാനയുടെ കല്യാണത്തിന് ദുല്‍ഖര്‍ അവതാരകനായത് മുസ്ലീമാണെന്ന് അറിയാതായിരുന്നോ?’; ദിയ കൃഷ്ണയുടെ വിവാദ കമന്റിനെതിരെ ലാലി പി.എം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയെയും കേരളത്തെയും കുറിച്ച് ഉത്തരേന്ത്യന്‍ വ്‌ളോഗര്‍ പങ്കുവെച്ച വിദ്വേഷ വിഡിയോയ്ക്ക് പിന്തുണയുമായി എത്തിയ നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്‌ക്കെതിരെ വ്യാപക വിമര്‍ശനം.

‘സാഡ് റിയാലിറ്റി’ (Sad Reality) എന്ന കമന്റുമായി വിവാദ വിഡിയോയെ പിന്തുണച്ച ദിയയുടെ നടപടിക്ക് എതിരെ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ലാലി പി.എം രംഗത്തെത്തി.

ലിറ്റിച്ചോക്ക് അപ്പ് (Litchi Chock Up) എന്ന ഉത്തരേന്ത്യന്‍ വ്‌ളോഗറുടെ വിഡിയോയാണ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ച വ്‌ളോഗര്‍, ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വിഡിയോയുടെ താഴെയാണ് ദിയ കൃഷ്ണ പിന്തുണയുമായി എത്തിയത്.

വിവാദമായതോടെ ദിയ തന്റെ കമന്റ് പിന്‍വലിച്ചെങ്കിലും, കമന്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ദിയയ്‌ക്കെതിരെ ചോദ്യങ്ങളുമായി ലാലി പി.എം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.

ലാലി പി.എമ്മിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍:

”അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്. കേരളത്തില്‍ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെണ്‍കുട്ടിയെ ഒരിക്കല്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു.

കോതമംഗലത്ത് മുസ്ലീങ്ങള്‍ക്ക് സ്ഥലം കൊടുക്കാറില്ലെന്ന് എന്റെയൊരു ഫ്രണ്ട് ഒരിക്കല്‍ പറഞ്ഞ് കേട്ടിരുന്നു. മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ…”

”നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍? ഈയിടെ അഹാനയുടെ കല്യാണത്തിന്റെ അവതാരകനായത് ദുല്‍ഖര്‍ ആണെന്ന് വാര്‍ത്ത കണ്ടിരുന്നു. ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അത്?” എന്നും ലാലി തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.

കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെയും മതസൗഹാര്‍ദ്ദത്തെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള വ്‌ളോഗിംഗും അതിന് പ്രമുഖര്‍ നല്‍കുന്ന പിന്തുണയും വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *