ഗസ്സക്കു വേണ്ടി തെരുവിൽ ഐക്യദാർഢ്യവുമായി ‘വി റോർ ഫോർ ഗസ്സ’
കോഴിക്കോട് :ഗസ്സക്കു വേണ്ടി തെരുവിൽ
ഐക്യദാർഢ്യവുമായി
‘വി റോർ ഫോർ ഗസ്സ
ഇസ്റാഈലിൻ്റെ ക്രൂരതകൾക്ക് മുമ്പിൽ
നിസ്സംഗരായവർക്കുള്ള മുന്നറിയിപ്പും ഗസ്സൻ ജനതക്കുള്ള ഐക്യ ദാർഢ്യവുമായി മാറിയ റാലിയിൽ തോല്പ്പിക്കാൻ കഴിയാത്ത ഗസ്സയുടെ ആത്മവീര്യത്തിന് മുമ്പിൽ ഇസ്റാഈൽ മുട്ടു മടക്കുമെന്ന് പ്രകടനക്കാർ വിളിച്ചു പറഞ്ഞു.
മുതലക്കുളത്തു നടന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ് ലാമി
സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
ഗസ്സയിൽ 25000 കുട്ടികൾ
പിടഞ്ഞു മരിച്ചത് പോലെ യുള്ള ക്രൂരമായ സംഭവം ലോക ചരിത്രത്തിൽ കാണാൻ കഴിയില്ല
രണ്ടു വർഷത്തോളമായി ഗസ്സക്കെതിരെ വംശഹത്യ നടത്തിക്കൊണ്ടിരി ക്കുന്ന
ഇസ്രയേലിനെതിരെ വിവിധ കൂട്ടായ്മകളും
പ്രക്ഷോഭങ്ങളും ഉയർന്നു വരണമെന്നും ഏത് വിഭാഗവും സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ പരിപാടികളിൽ നാം ചേർന്നു നിൽക്കുകയും ഫലസ്തീൻ ജനതയെ ചേർത്ത് നിർത്തണമെന്നും , സാമൂഹ്യ മാധ്യമ ഇടങ്ങളും നാം ഉപയോഗപ്പെടുത്തണമെന്നും ജമാഅത്ത ഇസ്ലാമി സ്റ്റേറ്റ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ , പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കോഴിക്കോട് സിറ്റി കമ്മിറ്റി
“വി റോർ ഫോർ ഗസ്സ” എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സിറ്റി പ്രസിഡന്റ് ശിഹാബുദീൻ ഇബ്നു ഹംസ അധ്യക്ഷത വഹിച്ചു.
പി.കെ.പാറക്കടവ്, കെ.പി. നൗഷാദ്,ടി.മുഹമ്മദ് വേളം, ശംസുദ്ദീൻ ചെറുവാടി, സുഫ്യാൻ അബ്ദുസ്സത്താർ,പി.ടി. ഹനീഫ ഹാജി, ബാബുരാജ് ഭഗവതി, സിറ്റി സെക്രട്ടറി അഷ്കർ, ശരീഫ് കുറ്റിക്കാട്ടൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

