സമഗ്ര പാലിയേറ്റീവ് പ്രവർത്തനത്തിന് പാലിയേറ്റീവ് ഗ്രിഡ് ഒരുങ്ങി. എവിടെ നിന്നും രോഗി പരിചരണം സാധ്യമാവും. കോഴിക്കോട് ജില്ലയിൽ പരിശീലനത്തിന് തുടക്കം.

കോഴിക്കോട് :പാലിയേറ്റീവ് സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങളുമായി കൂട്ടിച്ചേർത്ത് സമഗ്ര പാലിയേറ്റീവ് കെയർ പ്രവർത്തനം നടപ്പാക്കുന്നതിന് പാലിയേറ്റീവ് ഗ്രിഡ് പരിശീലനം ആരംഭിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലാണ് പരിശീലനം നൽകുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത കോഴിക്കോട് ജില്ലയിലെ പാലിയേറ്റീവ് കെയറുകളിലെ ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം കുതിരവട്ടം ആശുപത്രയിൽ നടന്ന ചടങ്ങിൽ
ജില്ല മെഡിക്കൽ ഓഫീസർ ഡോ.രാജാറാം കിഴക്കെ കണ്ടിയിൽ നിർവഹിച്ചു.
ചടങ്ങിൽ [ഡോക്ടർ സി കെ ഷാജി (ഡിപിഎം എൻഎച്ച്എം ) അധ്യക്ഷത വഹിച്ചു.
ഡോക്ടർ രാജേഷ് വി.പി ( എ ഡി എം ഒ ) പ്രസാദ് പി.ടി. ജോയിൻ ഡയറക്ടർ (എൽ എസ് ജി ഡി ) അഖിലേഷ് കുമാർ ( ആർദ്രം നോഡൽ ഓഫീസർ) ഹരിദാസ് ടി കെ (ജില്ലാ പാലിയേറ്റീവ് കോഡിനേറ്റർ) സിസ്റ്റർ പുതിദാസ്, സോണി മാത്യു ,അജയ് ഭാസ്കർ എന്നിവർ സംസാരിച്ചു.
2019 ൽ തുടക്കം കുറിച്ച പാലിയേറ്റീവ് നയരേഖയുടെ അടിസ്ഥാനത്തിലാണ് 2025 ൽ പാലിയേറ്റീവ് ഗ്രിഡ് നിലവിൽ വന്നത്.
ഏത് രോഗിക്കും കേര ത്തിൽ എവിടെയായിരുന്നാലും പാലിയേറ്റീവ് പരിചരണവും ഓരോ വാർഡ് മുതൽ തദ്ദേശ സ്ഥാപനങ്ങളിലെ മൊത്തം രോഗികളുടെ സമഗ്രമായ വിവരവും ഗ്രിഡിൽ ലഭിക്കും.

സദസ്സ്

വിവിധ രാജ്യങ്ങളിലെ ടെകുകൾ ചേർന്നാണ് ഗ്രിഡ് രൂപപ്പെടുത്തിയത്.
ഫെസിലിറ്റേറ്റർ, നഴ്സ് , ഡോക്ടർ ഇവരുടെ ഷേഡ്യൂൾ മുതൽ രോഗിയുടെ സമഗ്ര വിവരങ്ങൾ വരെ ഗ്രിഡ് ൽ ലഭ്യമായിരിക്കും.
ചികിത്സക്കും, പരിചരണത്തിനും ഒരു ഏകോപനം സാധ്യമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *