പെരിങ്ങൊളം ഷാഹുൽ ഹമീദിൻ്റെ ഹൃദയം ഇനിയുമിടിക്കണം…. ഹൃദയം മാറ്റി വെക്കാൻ ലക്ഷങ്ങൾക്ക് വേണ്ടി അഭ്യർഥ നയുമായി നാട്ടുകാർ .

കുന്ദമംഗലം : ( കോഴിക്കോട്)
ഷാഹുൽ ഹമീദിനെ ഹൃദയം ചേർത്ത് നാട്.പെരിങ്ങൊള
പാലക്കോട്ട് പറമ്പ് റഫീഖ് ൻ്റെ മകൻ ഷാഹുൽ ഹമീദ്(32) ൻ്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി നാട്ടുകാർ ചേർന്ന് രൂപീകരിച്ച കമ്മറ്റി സമനുസ്സുകളുടെ കാരുണ്യത്തിന് കാത്തിരിക്കയാണ്.
ഏത് സമയവും പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുന്ന ഹമീദിൻ്റെ
ജീവൻ നിലനിർത്താൻ സർജറി കൂടിയേ തീരൂ.
അതിനുള്ള തുക കണ്ടെത്താൻ യാതൊരു വഴിയും കുടുംബ ത്തിനില്ല .
യുവത്വത്തിൻ്റെ പ്രസരിപ്പിൽ തിളങ്ങി നിൽക്കേണ്ട പ്രായത്തിൽ തളർന്നു പോയ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക്
തിരിച്ചു കൊണ്ടുവരാനുള്ള
പരിശ്രമത്തിലാണ് പെരിങ്ങോളത്ത് ജനകീയ കമ്മറ്റി രൂപീകരിച്ചത്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയായും MK രാഘവൻ MP,
PTA റഹീം MLA, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് , ലില്ലി മോഹൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് CK ഫസീല, ജില്ലാ പഞ്ചായത്ത് മെമ്പർ സീന അശോകൻ, പെരുവയൽ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ അജിത് പ്രസാദ് എന്നി വർ രക്ഷാധികാരികളാ
യുമായാണ് ഷാഹുൽ ഹമീദ് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചത്.
വലിയൊരു തുക പെട്ടെന്ന് ആവശ്യമുളളത് കൊണ്ട്
എല്ലാവരുടെയും സജീവമായ സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് കമ്മറ്റി അഭ്യർഥിച്ചു.

 

ചെയർമാൻ:RV ജാഫർ ( പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്)
കൺവീനർ: EK ഹംസ ഹാജി
ട്രഷറർ:K രാധാകൃഷ്ണൻ

പണം അയക്കേണ്ട
QR കോഡ് ഇതോടൊപ്പം ഉണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *