ലോക്സഭയിൽ ലഡാക്കിലെ ചൈനീസ് മുന്നേ റ്റം ; രാഹുലിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി രാജ്നാഥ് സിംഗ്, സഭ നിർത്തിവെച്ചു
ലോക്സഭയിൽ ലഡാക്കിലെ ചൈനീസ് മുന്നേ റ്റം പരാമർശിച്ച രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തി രാജ്നാഥ് സിംഗ്, ബഹളത്തിൽ സഭ നിർത്തിവെച്ചു. ഭരണപക്ഷത്തിൻ്റെ ഈ നിലപാട് തുടർന്നാൽ നാളെ പ്രധാനമന്ത്രിയെയും സഭയിൽ സംസാരിക്കാനനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. മുൻ സൈനിക മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രസംഗം തുടങ്ങിയത്.
ചൈനീസ് ടാങ്കുകളും സൈനികരും ഇന്ത്യൻ മണ്ണിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയുടെ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന് കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്നാണ് ഓർമക്കുറിപ്പിലെ ആരോപണം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സൈനിക മേധാവി ബിപിൻ റാവത്ത്, വിദേശ കാര്യമന്ത്രി എസ് ജയശങ്കർ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരിൽ നിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്ന് ഓർമ്മക്കുറിപ്പ് ആരോപിക്കുന്നു.
എന്നാൽ പുസ്തകം ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്തതിനാൽ സഭയിൽ വായിക്കാനാവില്ലെന്നാണ് സ്പീക്കർ , അമിത്ഷാ, രാജ്നാഥ് സിംഗ് എന്നിവർ പ്രസംഗം തടസ്സപ്പെടുത്തി വാദിച്ചത്.

