കാസർകോടിന്റെ ഹൃദയതാളമുള്ള ആ ശൈലി ഇനി ഓർമ്മകളിൽ മാത്രം.

കാസർകോട് :
കാസർകോടിന്റെ ഹൃദയതാളമുള്ള ആ ശൈലി ഇനി ഓർമ്മകളിൽ മാത്രം. നാവേറുന്ന ഭാഷാഭേദങ്ങൾ കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വ്ലോഗർ ചിന്നുവിന് കണ്ണീരോടെ വിട.
ഭാഷയുടെ തനിമയിൽ വടക്കൻ മലബാറിലെ, പ്രത്യേകിച്ച് കാസർകോടൻ ഭാഷയുടെ സൗന്ദര്യം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിച്ച ജീവിത ത്തിൽ നിന്നും പടിയിറങ്ങി
ഇൻഫ്ലുവൻസറായ . ആദൂർ സ്വദേശി ചിന്നു പാപ്പുവിനെയാണ് ജീവനൊടുക്കിയ ( 24 )
നിലയിൽ കണ്ടെത്തിയത്. വാടക ക്വാർട്ടേഴ്സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ചിന്നുപാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മയാണ് മരിച്ചത്. ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർകോട് നഗരത്തോടടുത്തുള്ള സ്ഥലത്തെ വാടക ക്വാർട്ടേഴ്സിലാണ്. ക്വാർട്ടേഴ്സിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാരണമാണോ ജീവനൊടുക്കിയതിന് പിന്നിലുള്ളതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)*

Leave a Reply

Your email address will not be published. Required fields are marked *