admin@10vision

സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ഇസ്റാഈലിൽ പടുകൂറ്റന്‍ റാലി

ടെല്‍ അവീവ്: സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ജെറുസലേമില്‍ പടുകൂറ്റന്‍ റാല സംഘടിപ്പിച്ച് യാഥാസ്ഥിതിക ജൂതവിഭാഗം. യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദികള്‍ സംഘടിപ്പിച്ച റാലിയില്‍ രണ്ട് ലക്ഷം യുവാക്കള്‍ അണിനിരന്നതായാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായ കറുത്ത സ്യൂട്ടും തൊപ്പിയും ധരിച്ചുകൊണ്ടാണ് യുവാക്കള്‍ പ്രതിഷേധം നടത്തിയത്. നിര്‍ബന്ധിത സൈനിക സേവനത്തെ അപലപിക്കുന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയും ഇവര്‍ പ്രതിഷേധിച്ചു. തെരുവ് കീഴടക്കിയ പ്രതിഷേധക്കാര്‍ ചെറിയ തോതിലുള്ള അക്രമസംഭവങ്ങള്‍ക്കും വഴിയൊരുക്കി നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ഒഴിവാകാനുള്ള അവകാശം ഉറപ്പുനല്‍കുന്ന നിയമനിര്‍മാണമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഭരണസഖ്യത്തിന്റെ ഭാഗമായ രണ്ട്…

Read More

കേരകേളീസദനമാം എൻ കേരളം” അതി മനോഹര കേരളം അതി ദാരിദ്ര്യമുക്തം. പ്രഖ്യാപനം ഇന്ന്.

“ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം.. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..” കവിഭാവനയിലെ അതിമനോഹരമായ കേരളം അതി ദാരിദ്ര്യ മുക്തമാവുകയാണ് ‘ രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം, 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുത്തു. പുഴയും കായലും കടലും മലനിരകളും ചേർന്ന് പ്രകൃതിയാൽ മനോഹരമായ ഭൂപ്രദേശം. ദൈവത്തിന്റെ സ്വന്തം നാട്. മലയാളമെന്ന നാലക്ഷരം കൊണ്ട്…

Read More

കൈകള്‍ കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഫലസ്തീന്‍ തടവുകാരുടെ വീഡിയോയുമായി ഇസ്രഈല്‍ മന്ത്രി

ടെല്‍ അവീവ്: ഫലസ്തീന്‍ തടവുകാരോടുള്ള ക്രൂരത തുടര്‍ന്ന് ഇസ്രഈല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. മന്ത്രി പങ്കുവെച്ച, കൈകള്‍ പരസ്പരം കൂട്ടിക്കെട്ടി കമഴ്ത്തി കിടത്തിയ ഒരു ഡസനോളം വരുന്ന ഫലസ്തീന്‍ തടവുകാരുടെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ സ്വകാര്യ ടെലിഗ്രാം ചാനലിലാണ് ബെന്‍ ഗ്വിര്‍ ഈ വീഡിയോ പങ്കുവെച്ചത്. ഇസ്രഈല്‍ പതാകയ്ക്ക് മുന്നില്‍ കമഴ്ത്തി കിടത്തിയിരിക്കുന്ന ഫലസ്തീനികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇതില്‍ തടവുകാരെ അധിക്ഷേപിച്ചുകൊണ്ടും ഇസ്രഈല്‍ മന്ത്രി സംസാരിക്കുന്നുണ്ട്. ‘നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ വന്നവരാണിവര്‍. ഇപ്പോള്‍…

Read More

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ

കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം വലിയ പറമ്പിൽ ഉണ്ണികൃഷ്ണൻ നായർ (72) നിര്യാതനായി.ഭാര്യ: സരോജിനി മക്കൾ: സുഭാഷ്, ഗിരീഷ് , ശുഭ മരുമക്കൾ : സതി,പരേതനായ ബിനീഷ് സംസ്കാരം രാവിലെ 9 മണിക്ക് തറവാട്ട് വളപ്പിൽ സഞ്ചയനം ചൊവ്വാഴ്ച

Read More

ആൺ സുഹൃത്തിന് ഫോൺ ചെയ്ത് യുവതി ജീവനൊടുക്കി.

വളപട്ടണം : യുവതിയെ കിടപ്പുമുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി.ചിറക്കല്‍ അലവില്‍ സ്വദേശി ഉപേന്ദ്രൻ്റെ മകള്‍ ടി.പ്രത് വി (24)യാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട യുവതിയെ ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആണ്‍ സുഹൃത്തിന് ഫോണ്‍ ചെയ്ത ശേഷമാണ് ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

കരിപ്പൂരിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു സ്വർണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വർണം, യുവാവ് അറസ്റ്റിൽ.

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വർണം പിടികൂടി. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിന്റെ കീഴിലുള്ള കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഡിറ്റാച്മെന്റാണ് നൗഫൽ പുത്തൻകോട്ട് എന്ന യാത്രക്കാരനിൽ നിന്നു സ്വർണം പിടികൂടിയത്. 890.35 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. ഇതിനു വിപണിയിൽ 1.04 കോടി രൂപ വിലവരും. ഈ മാസം ആദ്യം കരിപ്പൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിൽ ഒന്നരകോടിയോളം രൂപയുടെ…

Read More

വഞ്ചനാകേസിൽ വ്യവസായി മുഹമ്മദ് ഷെർഷാദ് അറസ്റ്റിൽ.

കൊച്ചി: വഞ്ചനാകേസിൽ വ്യവസായി മുഹമ്മദ് ഷെർഷാദ് അറസ്റ്റി. 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന കേസിലാണ് കൊച്ചി പോലീസ് ഇയാളെ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്തത്. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് കത്തയച്ച് വിവാദത്തിലായ വ്യവസായിയാണ് ഷെർഷാദ്. 2023-ൽ പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്നു ഷെർഷാദ്. പലരിൽ നിന്നായി ഈ സ്ഥാപനം പണം വാങ്ങിയിരുന്നു. കൊച്ചിയിൽനിന്നുള്ള രണ്ടുപേരിൽനിന്ന് 40 ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. 24 ശതമാനം ലാഭവിഹിതം, അഞ്ച് ശതമാനം വാർഷിക റിട്ടേൺ, അഞ്ച് ശതമാനം ഷെയർ…

Read More

ആർഎസ്എസ് നിരോധിക്കേണ്ട സംഘടന. മല്ലികാർജുന കാർഖെ.

ന്യൂഡൽഹി: ആർഎസ്എസ് നിരോധിക്കേണ്ട സംഘട തന്നെയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനുള്ള ശ്രമം നടക്കുകയാണെന്നും എൻഇപി പുനഃപരിശോധിക്കുന്ന കാര്യം കോൺഗ്രസ് സർക്കാരുകളുടെ പരിഗണനയിലുണ്ടെന്നും ഖാർഗെ പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന് കോൺഗ്രസും യുപിഎ സർക്കാരും അർഹമായ ബഹുമാനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിജിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോൺഗ്രസ് പാർട്ടി പട്ടേലിനെ ഓർക്കുന്നില്ലെന്ന് പറയുന്നത്. ചരിത്രത്തെ വളച്ചൊടിക്കാനാണ് ബിജെപി ശ്രമം. ദേശീയ താൽപ്പര്യം മുൻനിർത്തിയായിരുന്നു പട്ടേൽ ആർ‌എസ്‌എസിനെ നിരോധിച്ചെന്നും ഖാർഗെ വ്യക്തമാക്കി. ജമ്മുകശ്മീരിനെ…

Read More

കോഴിക്കോട്‌ റൂറല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം നാളെ പെരുമണ്ണയില്‍ തുടങ്ങും

കലോത്സവം 11 വേദികളിൽ291 ഇനങ്ങളിലായി 4727 വിദ്യാർത്ഥികൾ മത്സരിക്കുംഉദ്ഘാടനം നവംബർ മൂന്നിന് രാവിലെ 10.30 ന്  ,വിളംബര ഘോഷയാത്ര ഇന്ന് പെരുമണ്ണ: വർണ്ണവസന്തവും നൃത്തച്ചുവടുകളും പാട്ടും പറച്ചിലും, അഭിനയമികവും തീർക്കുന്ന വേദികൾക്ക് നാളെ തിരശ്ശീലയുയരും. കൗമാരത്തിൻ്റെ കലാപ്രകടനങ്ങൾക്ക് വേദിയായി സ്കൂൾ കലോത്സവത്തിന് നാളെ മുതൽ 4 ദിവസം വിവിധ വേദികൾ സാക്ഷിയാവും. കോഴിക്കോട്‌ റൂറല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ ഒന്ന്‌, മൂന്ന്‌, നാല്‌, അഞ്ച്‌ തിയ്യതികളിലായി പെരുമണ്ണയില്‍ വെച്ച്‌ നടക്കുമെന്ന്‌ റൂറല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍…

Read More

നിയന്ത്രണം കർശനമാക്കി,താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ യൂണിറ്റ് ഇന്ന് തുറക്കില്ല .

കോഴിക്കോട്:  സംഘര്‍ഷത്തെ തുടര്‍ന്ന് താത്കാലികമായി അടച്ച കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ യൂണിറ്റ ഇന്ന് തുറക്കില്ല. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം തുടങ്ങൂ. ഇന്ന് ഡയറക്ടര്‍മാരുടെ യോഗം ചേരും. സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെന്ന് ഫ്രഷ്‌കട്ട് ജനറല്‍ മാനേജര്‍ യൂജിന്‍ ജോണ്‍സണ്‍ പറഞ്ഞു. കൂടുതല്‍ പൊലീസ് സുരക്ഷ ആവശ്യപ്പെടുമെന്നും യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് കര്‍ശന ഉപാധികളോടെയാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം…

Read More