കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ; മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ തീരുമാനം.
തിരുവനന്തപുരം: കാന്തപുരത്തെ ഒപ്പം നിർത്താൻ സർക്കാർ. മർകസ് യുനാനി മെഡിക്കൽ കോളജിന് എയ്ഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളജാണ് മർകസ് യുനാനി മെഡിക്കൽ കോളജ്. വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. കാലങ്ങളായുള്ള ആവശ്യമാണ് കോളജിന് എയ്ഡഡ് പദവി നൽകുകയെന്നത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എയ്ഡഡ് പദവി നൽകുന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളാണെന്നാണ് ആരോപണം. കോഴിക്കോട് നോളജ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന മർക്കസ് യുനാനി മെഡിക്കൽ കോളേജ്, കേരളത്തിലെ…
ഇന്ത്യയുടെ അതിഥിയായി പോയതാണ്, മുക്കിക്കളഞ്ഞു, ട്രംപ് നിങ്ങള്‍ കഠിനമായി ഖേദിക്കും’; ഉള്ളുലഞ്ഞ് ഇറാൻ
തെഹ്റാൻ:ഇറാൻ കപ്പലിനെതിരായ അമേരിക്കൻ ആക്രമണത്തിൽ കടുത്ത വിമർശനവുമായി അബ്ബാസ് അരാഗാചി. അമേരിക്ക കടലിൽ ചെയ്തത് വലിയ ക്രൂരതയാണെന്നും അദ്ദേഹം കുറിച്ചു. ഇറാന്റെ തീരങ്ങളിൽ നിന്ന് 2,000 മൈൽ അകലെ കടലിൽ വെച്ചാണ് അമേരിക്ക ആക്രമിച്ചത്. അതിൽ അമേരിക്ക ഖേദിക്കേണ്ടി വരുമെന്നും അരാഗ്ചി മുന്നറിയിപ്പ് നൽകി. ‘ഏകദേശം 130 നാവികരുമായി ഇന്ത്യൻ നാവികസേനയുടെ അതിഥിയായ ഫ്രിഗേറ്റ് ‘ദേന’ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വെച്ച് യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ആക്രമിക്കപ്പെട്ടു. എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, എടുത്തുചാടിയുള്ള ഈ നീക്കത്തിൽ അമേരിക്ക ഖേദിക്കേണ്ടി വരും’…
വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്; അൾട്രാവയലറ്റ് സൂചിക ഉയരുന്നു.
വേനൽച്ചൂടിൽ വെന്തുരുകി കോഴിക്കോട്; അൾട്രാവയലറ്റ് സൂചിക ഉയരുന്നു കോഴിക്കോട് കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ആറ് (യു.വി ഇൻഡക്സ്) രേഖപ്പെടുത്തിയതോടെ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ…
അന്യായമായി തടവറയിൽ ഹോമിക്കപ്പെട്ട വരുടെ പ്രിയപ്പെട്ട വരുടെ നോമ്പ് തുറ മനസ്സിൽ നീറ്റലായി പടർന്നത് പങ്കു വെച്ച് തൗഫീഖ് മമ്പാട്
കണ്ണൂർ:നീണ്ടവർഷം തടവറകളിൽ നീതിയുടെ വാതിൽ തുറക്കാൻ കാത്തിരിക്കുന്നവരുട ഉറ്റവർ പങ്കെടുത്ത നോമ്പ് തുറ മനസ്സിൽ വല്ലാത്ത നോവായി മാറിയ അനുഭവ കുറിപ്പ് പങ്കുവെച്ച് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട ഇന്നൊരു നോമ്പ് തുറ സൽക്കാരമുണ്ടായിരുന്നു. അമിതാഹ്ലാദമോ അലങ്കാരങ്ങളോ വി.വി.ഐ.പി സാന്നിധ്യമോ പത്രക്കാരുടെ ഫ്ലാഷ് ലൈറ്റുകളോ ഒന്നുമില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരുടെ ഒത്തുചേരൽ. എന്നാൽ ആ മുഖങ്ങളിലെല്ലാം ലോകം കാണാത്ത അസാധാരണമായ ചില സഹനങ്ങളുടെ കഥകളുണ്ടായിരുന്നു’- ‘അവിടെ ഇരുന്ന ഓരോ മുഖത്തേക്കും നോക്കുമ്പോൾ നെഞ്ചിലൊരു കനൽ വന്നു…
കണ്ണൂർ കോക്ടെയിൽ’; കുടിച്ചവർക്കും കുടിക്കാത്തവർക്കും അറിയാത്ത ആ രഹസ്യ കൂട്ട് ഇതാ …
കണ്ണൂരിന്റെ തനതായ സ്വാദും പെരുമയും വിളിച്ചോതുന്ന ഒരു പ്രശസ്തമായ പാനീയമാണ് ‘കണ്ണൂർ കോക്ടെയിൽ’ . പേരിൽ ‘കോക്ടെയിൽ’ എന്നുണ്ടെങ്കിലും ഇതൊരു നോൺ-ആൽക്കഹോളിക് മിൽക്ക് ഷേക്ക് അഥവാ മോക്ടെയിൽ ആണ്. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ കണ്ണൂരിലെ ജ്യൂസ് ഷോപ്പുകളിൽ തുടങ്ങിയ ഈ വിഭവം ഇപ്പോൾ കേരളത്തിലുടനീളം ശ്രദ്ധേയമാണ്. ആവശ്യമായ സാധനങ്ങൾ ക്യാരറ്റ് പഴുത്ത പപ്പായ കട്ടപ്പാൽ “ഐസ്ക്രീം: പഞ്ചസാര കോൺഫ്ലേക്സ്, ചൂടാക്കിയ കശുവണ്ടി, കറുത്ത മുന്തിരി, അനാർ – അലങ്കരിക്കാൻ തയ്യാറാക്കുന്ന വിധം മിക്സിയുടെ ജാറിലേക്ക് വേവിച്ച ക്യാരറ്റ്, പപ്പായ,…
മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍:കണ്ണൂരില്‍ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വിട്ട. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്ന…
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്
ദുബായ് : യുഎഇയിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികൾക്കായി സ്പ്രിങ് അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ മേഖലകളിലെ സ്കൂളുകളിലെയും സർവ്വകലാശാലകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും അവധി ബാധകമാണ്. അവധിക്ക് ശേഷം മാർച്ച് 23, തിങ്കളാഴ്ച ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും പുനരാരംഭിക്കും. ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗീകമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തിൽ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ്…
പക്ഷിമേഷ്യ സംഘർഷം; കേരളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി.
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ വ്യോമപാത നിയന്ത്രണങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇന്നും റദ്ദാക്കി. ഇന്ന് ആകെ 30 സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളും വിവിധയിടങ്ങളില്‍ നിന്നായി എത്തിച്ചേരേണ്ടിയിരുന്ന 14 വിമാനങ്ങളും ഉള്‍പ്പെടുന്നു. അതേസമയം, തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തും.
മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി റിപ്പോർട്ട്
ടെഫ്റാൻ:മൊസാദ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ എസ്മായിൽ ഖാനിയെ സ്വന്തം ഗാർഡുകൾ വധിച്ചതായി റിപ്പോർട്ട ഇസ്റാഈലിൻ്റെ സൈനിക നടപടിക്കിടയിൽ പരമോന്നത നേതാവ് അടക്കം കൊല്ലപ്പെട്ടപ്പോഴും ഇദ്ദേഹം അക്രമണ സമയത്തിന് മുമ്പ് ഇവിടെ നിന്നും രക്ഷപ്പെട്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇറാന്റെ സൈനിക രഹസ്യം വലിയ തോതിൽ ചോർത്തപ്പെട്ടു എന്ന് കണ്ടെത്തിയിരുന്നു. ഐആർജിസിയുടെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന്റെ തലവനും കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ പിൻഗാമിയുമായ ബ്രിഗേഡിയർ ജനറൽ എസ്മായിൽ ഖാനിയെ സ്വന്തം റെവല്യൂഷണറി ഗാർഡുകൾ വധിച്ചതായാണ് റിപ്പോർട്ട്…

