admin@10vision

ഒളവണ്ണ ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

*ഒളവണ്ണ:ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മാത്തറ ഇ.എം.എസ് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി അധ്യക്ഷയായി. പി ടി എ റഹീം എംഎല്‍എ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. ഇരു നിലകെട്ടിടത്തില്‍ പരിശോധനാ മുറി, ഫാര്‍മസി, ടോയ്‌ലറ്റ്, വിശ്രമ ഹാള്‍, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ശരീഫ,…

Read More

താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷ. പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ താമരശ്ശേപി സിഐ സായൂജ് അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. പ്രകോപിതരായ പ്രതിഷേധക്കാര്‍ ഫാക്ടറിക്ക്…

Read More

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

പാലക്കാട് : സംസ്ഥാനത്ത് മഴ ശക്തമായതോടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നേരത്തെ അവധി പ്രഖ്യാപിച്ച ഇടുക്കി ജില്ലയ്ക്ക് പുറമെ പാലക്കാട് , മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടെയാണ് അവധി ഉള്ളത്. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചത്. എന്നാൽ റെസിഡൻസ് സ്ക്കൂളുകൾ, കോളജുകൾ, നവോദയ വിദ്യാലയങ്ങൾക്കും അവധി ബാധകമല്ല. ഇടുക്കി ജില്ലയിലെ…

Read More

ഗസ്സയിൽ കത്തുന്നത് പൂത്തിരി വംശഹത്യയെ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. ‘ നിങ്ങൾ ഒരു മനുഷ്യൻ പോലുമല്ല’ വിമർശനം

നിങ്ങള്‍ ഒരു വൃത്തികെട്ട മനുഷ്യനാണ്. എന്തിനധികം പറയുന്നു. നിങ്ങള്‍ ഒരു മനുഷ്യന്‍ പോലുല്ലെന്നും വിദ്വേഷം മാത്രമാണ് നിങ്ങളര്‍ഹിക്കുന്നതെന്നും കമന്റ്‌സിലൂടെ എക്‌സ് ഉപയോക്താക്കള്‍ രാം ഗോപാല്‍ വര്‍മയെ വിമര്‍ശിച്ചു. മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ വിദ്വേഷവും വെറുപ്പും മനുഷ്യത്വമില്ലായ്മയും പ്രകടിപ്പിക്കുന്ന മനുഷ്യരുടെ നാടായി ഇന്ത്യ മാറുന്നതിൻ്റെ അവസാന ഉദാഹരണമാണ് സംവിധായകൻ രാം ഗോപാൽ വർമ. ഗസയിലെ വംശഹത്യയെ തമാശയാക്കി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് പങ്കിട്ട സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് എതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ. ‘ഇന്ത്യയില്‍ ഒരു ദിവസമാണ് ദീപാവലി,…

Read More

ആറുവയസുകാരിയായ ഫലസ്തീനി പെണ്‍കുട്ടി ഹിന്ദ് റജബിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഇസ്റാഈലി സൈനികരെ തിരിച്ചറിഞ്ഞു.

ബ്രസല്‍സ്: ആറുവയസുകാരിയായ ഫലസ്തീനി പെണ്‍കുട്ടിയേയും കുടുംബത്തെയും കൊലപ്പെടുത്തിയ ഇസ്രായേലി സൈനികരെ തിരിച്ചറിഞ്ഞ. ഇസ്രായേലി സൈന്യത്തിലെ 401ാം സായുധ ബ്രിഗേഡിലെ ബറ്റാലിയന്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് കേണല്‍ ഡാനിയല്‍ എല, ഫീല്‍ഡ് ഓഫീസര്‍ മേജര്‍ സീന്‍ ഗ്ലാസ്, ഇതായ് ചൗക്കിര്‍കോവ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതില്‍ ഇതായ് ചൗക്കിര്‍കോവ് അര്‍ജന്റീനക്കാരനാണ്. ഇയാള്‍ക്കെതിരേ അര്‍ജന്റീന കോടതിയില്‍ കേസ് ഫയല്‍ ചെയ്തു കഴിഞ്ഞു. വാംപയര്‍ എംപയര്‍ എന്ന പേരിലാണ് ഈ സൈനിക യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. 2024 ജനുവരിയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹിന്ദ്…

Read More

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ് വകുപ്പിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ (ബുധന്‍) മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത. അതേസമയം ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന്…

Read More

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീൽഡ് സർവ്വെ ട്രയിനിംഗ് സംഘടിപ്പിച്ചു.

ചേളന്നൂർ :നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഫീൽഡ് ഓപ്പറേഷൻ ഡിവിഷൻ) കോഴിക്കോട് റീജണൽ ഓഫീസിൻറെ ആഭിമുഖ്യത്തിൽ പ്രൊവിഡൻസ് വുമൺസ് കോളേജിലെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർത്ഥിനികളെ ഉൾപ്പെടുത്തി ഫീൽഡ് സർവ്വേ ട്രെയിനിങ് സംഘടിപ്പിച്ചു. ചേളന്നൂർ പഞ്ചായത്തിലെ 6,7 വാർഡുകളിലായി പിരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (പി.എൽ.എഫ്.എസ്) ട്രെയിനിങ് നടത്തി. പ്രസ്തുത പരിപാടി ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. നൗഷീർ പി.പി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ഗൗരി പുതിയത്ത്, സെക്രട്ടറി ശ്രീ….

Read More

നവി മുംബൈയിലെ തീപിടുത്തത്തിൽ നാല് മരണം. മരിച്ചതിൽ മൂന്ന് മലയാളികളും.

മുംബൈ:തീപ്പിടുത്തത്തിൽ കത്തിയമർന്നത് മലയാളിയുടെ സ്വപ്നങ്ങളും . പുലർച്ചെ നവി മുംബൈയിലെ തീപിടുത്തത്തിൽ നാല് മരണം. മരിച്ചതിൽ മൂന്ന് മലയാളികളു. വാഷിയിലെ എംജി അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ ഇന്നലെ രാത്രിയാണ്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നി​ഗമനം. കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമായെന്നും താമസക്കാരെ മാറ്റിയിട്ടുണ്ടെന്നും അ​ഗ്നിരക്ഷാ സേന അറിയിച്ചു. ആറ് വയസ്സുകാരിയടക്കം നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വേദിക സുന്ദർ ബാലകൃഷ്ണൻ (6), കമല ഹിരാലാൽ ജെയിൻ (84), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39)…

Read More

വൃക്ക വാഗ്ദാനംചെയ്ത്‌ രോഗിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയതായി പരാതി.

ഇരിട്ടി(കണ്ണൂർ): വൃക്ക വാഗ്ദാനംചെയ്ത്‌ രോഗിയിൽനിന്ന് ആറുലക്ഷം രൂപ തട്ടിയതായി പരാതി.പട്ടാന്നൂർ സ്വദേശി ഷാനിഫ് (30) ആണ് തട്ടിപ്പിനിരയായത്. വൃക്കരോഗിയായ ഷാനിഫിന് ‘ഡോണറെ’ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആറളം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വീർപാട് സ്വദേശി നൗഫൽ എന്ന സത്താർ, നിബിൻ എന്ന അപ്പു, ഗഫൂർ എന്നിവർക്ക് എതിരെയാണ് പരാതി. 2024 ഡിസംബർമുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ്. മൂന്നുലക്ഷം രൂപ പണമായും ബാക്കി മൂന്നുലക്ഷം രൂപ ബാങ്കു വഴിയുമാണ് നൽകിയതെന്ന് പറയുന്നു….

Read More

കോഴിക്കോട് ടൗണിൽ ബസ്സ് ഇടിച്ച് മലപ്പുറം വാഴക്കാട് പണിക്കരപ്പുറായി സ്വദേശി മരിച്ചു.

കോഴിക്കോട് : കോഴിക്കോട് ടൗണിൽ ബസ്സ് ഇടിച്ച് മലപ്പുറം വാഴക്കാട് പണിക്കരപ്പുറായി സ്വദേശി മരിച്ചു വാഴക്കാട് പണിക്കരപ്പുറായ കാമശ്ശേരി കോഴിമടക്കൽ അബ്ദുൽ കബീറാണ് മരിച്ചത്. ഭാര്യ : ഉമ്മു സൽ‍മ മക്കൾ : നിസാർ ദുബൈ, ജസീന മരുമക്കൾ: ഷാജി അരീക്കോട് കൊഴക്കോട്ടൂർ, റമീസ് ജഹാൻ എളമരം. സഹോദരങ്ങൾ അബ്ദുസ്സലാം, അസീസ്, ബഷീർ, മുക്താർ, കുഞ്ഞിപ്പാത്തുമ്മ, പരേതരായ മുഹമ്മദ്‌ (മാനു), KK ആലി, അഹമ്മദ്‌ കുട്ടി.

Read More