AI girlfriend

admin@10vision

ശബരിമല സ്വർണ്ണ തട്ടിപ്പ്; 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി.

കൊച്ചി:ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ (Sabarimala gold theft case) പ്രത്യേക അന്വേഷണ സംഘം 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് ഹാജരാകാൻ നോട്ടീസ് നൽകി ഗൂഢാലോചന, വഞ്ചന, ക്ഷേത്ര വിഗ്രഹങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ, കമ്മീഷണർമാർ എന്നിവർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതികളിൽ ഒരാളും ജ്വല്ലറി വ്യാപാരിയുമായ റോഡം പാണ്ഡുരംഗയ്യ നാഗ ഗോവർദ്ധൻ ജാമ്യം തേടി കേരള…

Read More

വോട്ടർ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതല്‍ സ്വീകരിക്കും.

തിരുവനന്തപുരം:വോട്ടർ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതല്‍നല്‍കി തുടങ്ങാം. പട്ടികയില്‍ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രവേശിച്ച്‌, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തില്‍ പരിശോധിക്കാം. ബൂത്ത് തലത്തില്‍ പട്ടികയുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്തും കരട് പരിശോധിക്കാം. കരട് പട്ടികയില്‍ 24.08 ലക്ഷം വോട്ടർമാർ മാരാണ് പുറത്തായതായത്. കരട് പട്ടികയുടെ കോപ്പി ജില്ലാ കളക്‌ട്രേറ്റുകള്‍ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികള്‍ക്കും കൈമാറിയിട്ടുണ്ട്. പേരില്ലാത്തവർക്ക് ഉള്‍പ്പെടെ ജനുവരി 22 ആം തീയതി വരെ പരാതികള്‍ അറിയിക്കാം. voters.eci.gov.in എന്ന വെബ്സൈറ്റിലാണ്…

Read More

മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമി കുലുക്കം.

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ ഭൂമ കുലുങ്ങിയെന്ന് നാട്ടുകാർ. രാത്രി 11:20യോടെയാണ് വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്. കോട്ടക്കൽ, വേങ്ങര, ഇരിങ്ങല്ലൂർ, ഊരകം തുടങ്ങിയ സ്ഥലങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. ഭൂമികുലുക്കം ആണെന്ന് പറയാനാകില്ലെന്നും തീവ്രത കുറഞ്ഞ പ്രകമ്പനം മാത്രമാണ് ഉണ്ടായതെന്നുമാണ് അധികൃതർ പറയുന്നത്.

Read More

യാത്രക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ.

തിരുവനന്തപുരം:കേരളത്തിൽ യാത്രചെയ്യുന്നവർക്ക് യാത്രയ്ക്കിടയിലെ ആ ‘ശങ്ക’യ്ക്ക് പരിഹാരമായി ‘ക്ലൂ’ മൊബൈൽ ആപ്പുമായി സംസ്ഥാന സർക്കാർ സംസ്ഥാനത്ത് യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർക്ക് സൗകര്യപ്രദവും ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റ് സൗകര്യങ്ങൾ സുഗമമായി കണ്ടെത്തുന്നതിനായി ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ വികസിപ്പിച്ച ക്ലൂ മൊബൈൽ ആപ്ലിക്കേഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മാസ്‌കറ്റ് ഹോട്ടലിൽ പ്രകാശനം ചെയ്തു. ‘മാലിന്യമുക്ത നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സുപ്രധാന മുന്നേറ്റമാണ് ക്ലൂ ആപ്പിലൂടെ സാധ്യമാകുന്നതെന്നും ഈ മാറ്റം സംസ്ഥാനത്തിന്റെ…

Read More

റോഡരികിൽ മരണത്തോട് മല്ലടിക്കുന്ന യുവാവിന് രക്ഷകരായി മൂന്നു ഡോക്ടർമാർ; സർജിക്കൽ ബ്ലേഡും ഫ്രൂട്ടിയുടെ സ്ട്രോയുമായി റോഡരുകിൽ വെച്ചു തന്നെ ശസ്ത്രക്രിയ.

കൊച്ചി: വാഹനാപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് റോഡില്‍വെച്ച്‌ തന്നെ ശസ്ത്രക്രിയ നടത്തി രക്ഷകരായി മൂന്ന് ഡോക്ടർമാർ എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാർഡിയോവാസ്‌കുലർ-തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്നാണ് അസാധാരണ സാഹചര്യത്തില്‍ അടിയന്തര ചികിത്സ നല്‍കിയത്. സർജിക്കല്‍ ഉപകരണങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും അപകടത്തില്‍പെട്ട യുവാവിന്റെ ജീവൻ രക്ഷിക്കാനായി റേസർ ബ്ലേഡും ജ്യൂസ് കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയും ഉപയോഗിച്ചായിരുന്നു അടിയന്തര ശസ്ത്രക്രിയ. ഞായറാഴ്ച രാത്രി എട്ടരയോടെ…

Read More

രാമന്തളിയിലെ കൂട്ടമരണം; ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂർണ ഉത്തരവാദികൾ – ആമഹത്യ കുറിപ്പ് പുറത്ത്

കണ്ണൂര്‍ ∙ പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂർണ ഉത്തരവാദികൾഎന്നാണ് കലാധരൻ എഴുതിയ കുറിപ്പിലുള്ളത്. ജീവിക്കാൻ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായതിനാലാണ് ആത്മഹത്യ ചെയ്യുന്നത്. തെളിവുകൾ ഫോണിലുണ്ട്. മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയയ്ക്കാനാണ് ഉത്തരവിട്ടതെന്നും കുറിപ്പിൽ പറയുന്നു. മൊബൈൽ തുറക്കുന്നതിനുള്ള പാറ്റേൺ അടക്കം…

Read More

രാജ്യത്തിന്റെ പൊതു ജനാരോഗ്യ മേഖല ‘വെന്റി ലേറ്ററി’ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസി യേഷന്‍.

ന്യൂദല്‍ഹി: രാജ്യത്തിന്റെ പൊതുജനാരോഗ്യ മേഖല ‘വെന്റിലേറ്ററി’ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍[ഐ.എം.എ ]ആരോഗ്യ മേഖലയിലെ അനിയന്ത്രിതമായ വിദേശ നിക്ഷേപവും ഇന്‍ഷ്യൂറന്‍സ് അധിഷ്ഠിത വില നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ പൊതു ജനാരോഗ്യ മേഖലയില്‍ മതിയായ നിക്ഷേപങ്ങള്‍ നടത്താത്തതുമൊക്ക ആരോഗ്യ മേഖലയെ വെട്ടിലാക്കുന്നുവെന്ന് ഐ.എം.എയുടെ നയരേഖയില്‍ പറയുന്നു. ആരോഗ്യ പൂര്‍ണമായ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബ്ലൂ പ്രിന്റ്,’ എന്ന നയരേഖയിലാണ് വിഷയം ഐ.എം.എ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള ഏറ്റവും കുറഞ്ഞ സര്‍ക്കാര്‍ വിഹിതം ജി.ഡി.പിയുടെ 2.5 ശതമാനം ആയിരിക്കണമെന്നാണ് ആരോഗ്യകരമായ ഇന്ത്യയ്ക്കായി ഈയിടെ…

Read More

എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 24 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്.

തിരുവനന്തപുരം: കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 24 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത. 2.72 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. പുറത്തുവിട്ട കരടില്‍ ആക്ഷേപങ്ങളും പരാതികളും ഇപ്പോൾമുതൽ അറിയിക്കാം. ആയിരത്തോളം ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുമെന്നും വോട്ട് ചേര്‍ക്കുന്നതിനായി ഇനിയും അവസരമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു.രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘വോട്ടര്‍പട്ടികയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. ഒരു മാസം പരാതി നല്‍കാം. പുതുതായി…

Read More

എസ്​.​ഐ.ആർ പ്രചരിക്കുന്ന ലിങ്ക് വ്യാജം ,കരട്​ പട്ടിക ഇന്ന് ഉച്ചയ്ക്ക്​ മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്​.ഐ.ആർ കരട്​ പട്ടിക എന്ന പേരിൽ പ്രചരിക്കുന്നത് വ്യജമെന്ന് തിരഞെടുപ്പ് കമ്മീഷൻ. കരട് പട്ടിക ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന പട്ടികക്ക് കരട് പട്ടികയുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചു. 2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ്​ എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്​. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച്​ തിരികെയേൽപിച്ചു. 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ്​ കമീഷന്‍റെ വിലയിരുത്തൽ. ഇവരുടെ ​ബൂത്ത്​…

Read More

പി വി അന്‍വറിന് സ്വാഗതമോതി കോഴിക്കോട് ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍.

കോഴിക്കോട് :യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിറകെ പി വി അന്‍വറിന് സ്വാഗതമോതി കോഴിക്കോട് ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം. മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനമെടുത്തതിന് പിറകെയാണ് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത്. ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തും പാര്‍ക്കിനോട് ചേര്‍ന്നും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പി വി…

Read More